Arrested | കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിമരുന്ന് വില്‍പന; എറണാകുളത്ത് എംഡിഎംഎയുമായി യുവതി പിടിയില്‍
Jan 8, 2024, 08:07 IST
എറണാകുളം: (KasargodVartha) കാലടിയില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ സിന്തറ്റിക് ലഹരിമരുന്നെത്തിച്ച് വില്‍പന നടത്തുന്ന യൂട്യൂബ് വ്‌ലോഗറായ യുവതി പിടിയിലായതായി എക്‌സൈസ്. കുന്നത്തുനാട് ഗ്രാമ പഞ്ചായത് പരിധിയിലെ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്.
കാലടി മറ്റൂരില്‍വെച്ചാണ് കാലടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയില്‍നിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ഏതാനും നാളുകളായി സ്വാതി കൃഷ്ണ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുമായി സ്വാതി എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലായതെന്ന് എക്‌സൈസ് സംഘം അറിയിച്ചു.
പ്രിവന്റീവ് ഓഫിസര്‍ ടി വി ജോണ്‍സണ്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ രഞ്ജിത്ത് ആര്‍ നായര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ എം തസിയ, ഡ്രൈവര്‍ സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. സ്വാതി കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Ernakulam News, YouTube, Vlogger, Arrested, Drugs, Kalady News, Excise, Ganja, MDMA, Ernakulam: YouTube Vlogger arrested with drugs at Kalady.