Woman Killed | പെരുമ്പാവൂരില്‍ യുവതി തലയ്ക്കടിയേറ്റ് മരിച്ചു; ഭര്‍ത്താവ് പൊലീസ് പിടിയില്‍
Dec 25, 2023, 08:46 IST
എറണാകുളം: (KasargodVartha) പെരുമ്പാവൂരില്‍ യുവതി തലയ്ക്കടിയേറ്റ് മരിച്ചു. എറണാകുളം ചെമ്പറക്കി നാലു സെന്റ് കോളിനിയിലെ അനു(28)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രജീഷി(30)നെ പൊലീസ് പിടികൂടി. അനുവിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.
യുവതിയെ കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതിയെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പിടികൂടിയത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.
യുവതിയെ കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതിയെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പിടികൂടിയത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.
കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് ആര്‍പിഎഫിന്റെ പിടിയിലായത്. കൊലപാതകത്തിന്റെ കാരണ എന്താണെന്ന് വ്യക്തമല്ല. സംശയത്തിന്റെ പേരിലാകാം കൊലപാതകമെന്ന് പൊലീസ് പറയുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Keywords: News, Kerala, Kerala-News, Top-Headlines, Crime, Police-News, Ernakulam News, Young Woman, Killed, Youth, Perumbavoor News, Wife, Husband, Police, Accused, Caught, Ernakulam: Young woman killed by Youth in Perumbavoor.