city-gold-ad-for-blogger

Killed | വീടിന് മുന്നില്‍ ബൈക് നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍; 'ഹൈകോടതി ജീവനക്കാരന്‍ സഹോദരനെ വെടിവച്ച് കൊന്നു'

എറണാകുളം: (KasargodVartha) ആലുവയില്‍ ചേട്ടനെ അനിയന്‍ വെടിവച്ച് കൊലപ്പെടുത്തിയതായി പൊലീസ്. എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്‍സന്‍ (48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനിയന്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈകോടതിയില്‍ സെക്ഷന്‍ ഓഫീസറാണ് തോമസ്.

ആക്രമണത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വാകുതര്‍ക്കത്തെ തുടര്‍ന്ന് എയര്‍ഗണ്‍ ഉപയോഗിച്ചാണ് പോള്‍സനെ തോമസ് വെടിവച്ചത്. വീടിനു മുന്നില്‍ ബൈക് നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.

വ്യാഴാഴ്ച (28.09.2023) രാവിലെ തോമസിന്റെ ബൈക് പോള്‍സന്‍ തകര്‍ത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസില്‍ പരാതി നല്‍കി. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പറയുന്നു. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് തര്‍ക്കം ആരംഭിച്ചത്.

ഒരു ബൈക് വീടിനു മുന്നില്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം. പിന്നീട് രാത്രി 11 മണിയോടെ വീണ്ടും തര്‍ക്കമുണ്ടായി. ഇതിനിടെയാണ് എയര്‍ഗണ്‍ ഉപയോഗിച്ച് തോമസ് പോള്‍സനെ വെടിവച്ചത്. കൊലപാതകത്തിനുശേഷം തോമസ് തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്.

Killed | വീടിന് മുന്നില്‍ ബൈക് നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍; 'ഹൈകോടതി ജീവനക്കാരന്‍ സഹോദരനെ വെടിവച്ച് കൊന്നു'


Keywords: News, Kerala-News, Top-Headlines, Ernakulam-News, Crime, Police-News, Ernakulam News, Aluva News, High Court Employee, Killed, Man, Brother, Dispute, Ernakulam: High Court Employee Killed Man Over Bike Parking Dispute In Aluva.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia