city-gold-ad-for-blogger

Award | സംരംഭം വർഷം പദ്ധതി: കാസർകോട് ജില്ലയിലെ മികച്ച ഗ്രാമപഞ്ചായതിനുള്ള അവാർഡ് ചെമനാട് ഏറ്റുവാങ്ങി; വ്യവസായ മന്ത്രി പി രാജീവ് സമ്മാനിച്ചു

തിരുവനന്തപുരം: (KasargodVartha) വ്യവസായ വാണിജ്യ വകുപ്പിൻ്റെ 2022-23 സംരംഭം വർഷം പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലയിലെ മികച്ച ഗ്രാമപഞ്ചായതായി തിരഞ്ഞെടുക്കപ്പെട്ട ചെമനാടിനുള്ള അവാർഡ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് സമ്മാനിച്ചു. പഞ്ചായത് പ്രസിഡന്റ്‌ സുഫൈജ അബൂബകർ, സെക്രടറി ഷാജി, പഞ്ചായത് വ്യവസായ വകുപ്പ് ഇഡിഇ (Enterprise Development Officer) അനീഷ് പെരുമ്പള, പഞ്ചായത് അംഗം മറിയ മാഹിൻ എന്നിവർ ഏറ്റുവാങ്ങി.
  
Award | സംരംഭം വർഷം പദ്ധതി: കാസർകോട് ജില്ലയിലെ മികച്ച ഗ്രാമപഞ്ചായതിനുള്ള അവാർഡ് ചെമനാട് ഏറ്റുവാങ്ങി; വ്യവസായ മന്ത്രി പി രാജീവ് സമ്മാനിച്ചു

ഒന്നാം സംരംഭ വർഷം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തന്നെ കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം. പ്രവർത്തനങ്ങൾ, പി എം ഇ ജി പി, ഇ എസ് എസ്, നാനോ പി എം എഫ് എം ഇ, ഒ എഫ് ഒ ഇ തുടങ്ങിയ സംരംഭ പദ്ധതികൾ വഴി തുടങ്ങിയ സംരംഭകരുടെ എണ്ണം, പഞ്ചായതിൽ ഒരുക്കിയ സംരംഭ പശ്ചാത്തലം, സംരംഭകർക്ക് നൽകുന്ന പ്രോത്സാഹന പദ്ധതികൾ, പരിശീലനം, പഞ്ചായതിന്റെ തുക വിനിയോഗം, സംരംഭ പ്രോത്സാഹന പരിപാടി, ലൈസൻസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയാണ് മാനദണ്ഡമായി പരിഗണിച്ചത്.

പഞ്ചായതിന് നൽകിയ ലക്ഷ്യത്തിന്റെ 104 ശതമാനം കൈവരിക്കാൻ ചെമനാടിന് കഴിഞ്ഞു. 259 സംരഭക യൂണിറ്റുകളാണ് തുടങ്ങിയത്.
  
Award | സംരംഭം വർഷം പദ്ധതി: കാസർകോട് ജില്ലയിലെ മികച്ച ഗ്രാമപഞ്ചായതിനുള്ള അവാർഡ് ചെമനാട് ഏറ്റുവാങ്ങി; വ്യവസായ മന്ത്രി പി രാജീവ് സമ്മാനിച്ചു

Keywords:   News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Entrepreneurship Year: Chemnad received Best Panchayat Award.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia