Suspended | ആശുപത്രി നവീകരണത്തിന്റെ മറവില്‍ മോഷണം: ആര്‍സിസിയില്‍നിന്ന് ലക്ഷങ്ങള്‍ വിലയുള്ള തടി ഉരുപ്പടികള്‍ കാണാതായതായി പരാതി; എന്‍ജിനീയറിങ് വിഭാഗം മേധാവിക്ക് സസ്‌പെന്‍ഷന്‍
Feb 23, 2024, 09:30 IST
തിരുവനന്തപുരം: (KasargodVartha) റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) നിന്നും തടി ഉരുപ്പടികള്‍ മോഷണം പോയെന്ന പരാതിയില്‍ നടപടി. എന്‍ജിനീയറിങ് വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു. ആശുപത്രി നവീകരണത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ വിലയുള്ള തടി ഉരുപ്പടികള്‍ കടത്തിയെന്നാണ് ആരോപണം.
സംഭവത്തില്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി ഗിരി പുരുഷോത്തമനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആഭ്യന്തര അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതോടെയാണ് ഗിരി പുരുഷോത്തമനെതിരെ നടപടി കൈക്കൊണ്ടത്.
തേക്കിന്റെ 50 വാതില്‍ സെറ്റ് അടക്കമാണ് ഇവിടെനിന്നും കാണാതായിരിക്കുന്നത്. ആക്രി സാധനങ്ങള്‍ എടുക്കാന്‍ വന്ന വാഹനത്തിലാണ് തടി ഉരുപ്പടികള്‍ കടത്തിയതെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Thiruvananthapuram-News, Top-Headlines, Engineering Department Head, Suspended, RCC, Regional Cancer Centre, Timber, Theft, Case, Police, Thiruvananthapuram News, Kerala News, Engineering department head suspended in RCC timber theft case.