കാസർകോട് മണ്ഡലത്തിൽ ഏറ്റുമുട്ടുന്നത് വർഗീയതയും മതേതരത്വവും തമ്മിൽ, യുഡിഎഫിനെ വിജയിപ്പിക്കണം - എം എം ഹസൻ
Mar 24, 2021, 19:15 IST
കാസർകോട്: (www.kasargodvartha.com 24.03.2021) പ്രചാരണത്തിന് ചൂട് പകർന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ കാസർകോട്ടെത്തി. മണ്ഡലം യുഡിഎഫ് നേതൃയോഗത്തിൽ അദ്ദേഹം സംബന്ധിച്ചു. വർഗീയതയും, മതേതരത്വവും ഏറ്റുമുട്ടുന്ന കാസർകോട് മണ്ഡലത്തിൽ യുഡിഎഫിനെ വിജയിപ്പിച്ച് ജനാധിപത്യ ബാധ്യത നിറവേറ്റാൻ വോടർമാരുടെ പിന്തുണയുണ്ടാകണമെന്ന് എം എം ഹസൻ അഭ്യർഥിച്ചു.
അഡ്വ. എ ഗോവിന്ദൻ നായർ അധ്യക്ഷത വഹിച്ചു. കർണാടക മുൻ മന്ത്രി രമനാഥ റൈ, സി ടി അഹ്‌മദ് അലി, ടി ഇ അബ്ദുല്ല, ഹകീം കുന്നിൽ, എ അബ്ദുർ റഹ്‌മാൻ, എൻ എ നെല്ലിക്കുന്ന്, കരുൺ താപ്പ, പി എ അശ്‌റഫ് അലി, സി വി ജയിംസ്, അബ്ദുല്ല കുഞ്ഞി ചെർക്കള, പി എം മുനീർ ഹാജി, മൂസ ബി ചെർക്കള, അശ്‌റഫ് എടനീർ, അബ്ബാസ് ബീഗം, ടി എം ഇഖ്ബാൽ, മാഹിൻ കേളോട്ട്, ഹാരിസ് ചൂരി, കെ എം ബശീർ പ്രസംഗിച്ചു. കൺവീനർ എ എം കടവത്ത് സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, News, Top-Headlines, UDF, M.M. Hassan, Constituency, Election is between communalism and secularism in Kasargod - MM Hasan.