city-gold-ad-for-blogger
Aster MIMS 10/10/2023

Congress Wall | ലോക്സഭ തിരഞ്ഞെടുപ്പ്: വെള്ളരിക്കുണ്ടിൽ രാജ്‌മോഹൻ ഉണ്ണിത്താനെ ഉദ്ദേശിച്ച് കോൺഗ്രസ് പ്രവർത്തകരുടെ ചുമരെഴുത്ത്‌!

/ സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (KasaragodVartha) 'കാസർകോട് ഇത്തവണയും ചതിക്കില്ല, ഒപ്പം മലയോരവും', ലോക്സഭ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും മുന്നേ വെള്ളരിക്കുണ്ടിൽ യുഡിഎഫ് സ്ഥാനാർഥിക്കായി ചുമരെഴുത്ത്‌. വ്യാഴാഴ്ച രാവിലെയാണ് ടൗണിലെ എസ് ബി ഐ ബാങ്ക് പരിസരത്തുള്ള പ്രദേശവാസിയുടെ ചുമരിൽ കൈപ്പത്തി ചിഹ്നം ഉൾപ്പെടെ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്നുള്ള ചുമരെഴുത്ത്‌ പ്രത്യക്ഷപ്പെട്ടത്..

Congress Wall | ലോക്സഭ തിരഞ്ഞെടുപ്പ്: വെള്ളരിക്കുണ്ടിൽ രാജ്‌മോഹൻ ഉണ്ണിത്താനെ ഉദ്ദേശിച്ച് കോൺഗ്രസ് പ്രവർത്തകരുടെ ചുമരെഴുത്ത്‌!

ഇത്തവണയും കാസർകോട് ചതിക്കില്ലെന്നും കൂടെയുണ്ട് മലയോരമെന്നും വിവരിച്ചുള്ള ചുമരെഴുത്തിൽ നിലവിലെ യുഡിഎഫ് എം പി രാജ്മോഹൻ ഉണ്ണിത്താനെ ഉദ്ദേശിച്ചാണ് ചുമരെഴുത്തെന്നാണ് വിലയിരുത്തുന്നത്. ജില്ലയിൽ തന്നെ ആദ്യമായാണ് ഒരു സ്ഥാനാർഥിക്ക് വേണ്ടി ഇത്തരത്തിൽ ചുമരെഴുത്ത്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനം വരും മുൻപേ ചുമരെഴുത്ത് നടത്തരുതെന്നും എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ മാത്രമേ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ പാടുള്ളൂവെന്നും നിർദേശമുണ്ട്. എന്നാൽ അതെല്ലാം അവഗണിച്ചാണ് വെള്ളരിക്കുണ്ടിലെ കോൺഗ്രസ് പ്രവർത്തകർ ഉണ്ണിത്താന് വേണ്ടി രംഗത്ത്‌ വന്നിരിക്കുന്നത്.

Congress Wall | ലോക്സഭ തിരഞ്ഞെടുപ്പ്: വെള്ളരിക്കുണ്ടിൽ രാജ്‌മോഹൻ ഉണ്ണിത്താനെ ഉദ്ദേശിച്ച് കോൺഗ്രസ് പ്രവർത്തകരുടെ ചുമരെഴുത്ത്‌!

Keywords: News, Kerala, Kasaragod, Congress, Rajmohan Unnithan, Malayalam News, Vellarikkundu, Election campaign for Congress candidate Rajmohan Unnithan.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL