city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Warts Remedies | ഏത് അരിമ്പാറയും മറുകും മാറ്റാന്‍ എളുപ്പവഴി! അറിയാം ഒറ്റമൂലി

കൊച്ചി: (KasargodVartha) പ്രായം ഏറിയാലും കുറഞ്ഞാലും ഏവരും സൗന്ദര്യം സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. മുഖത്ത് എന്തെങ്കിലും തരത്തിലുള്ള അനാവശ്യ മറുകോ കറുത്ത കുത്തുകളോ കണ്ടാല്‍ അതിനെ ഇല്ലാതാക്കാന്‍ വേണ്ടി നെട്ടോട്ടമോടും. ചര്‍മത്തിലും മുഖത്തും ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചിലത് സ്‌കിന്‍ കാന്‍സര്‍ പോലുള്ള അവസ്ഥകളിലേക്ക് എത്തുന്നതിനുള്ള സാധ്യതയേയും തള്ളിക്കളയാനാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ ശരീരത്തിലും അത്തരത്തില്‍ എണ്ണം വര്‍ധിക്കുന്ന മറുകുകളും അരിമ്പാറയും ശല്യമായി മാറുമ്പോള്‍ വീട്ടില്‍തന്നെ പരീക്ഷിക്കാവുന്ന ഒറ്റമൂലികളും ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ചെറിയ കറുത്ത പുള്ളികളേയും കുത്തുകളേയും വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യാം.

ത്വക്കില്‍ ഉണ്ടാകുന്ന ഒരുതരം വളര്‍ച്ചയാണ് അരിമ്പാറ. നാലിലൊന്ന് അരിമ്പാറകളും ചികിത്സിച്ചില്ലെങ്കിലും ആറു മാസത്തിനുശേഷം കൊഴിഞ്ഞു പോകും. എന്നാല്‍, ചിലവ ദീര്‍ഘകാലം നില്‍ക്കും. അരിമ്പാറ വളരെ വേഗത്തില്‍ കരിച്ചോ മുറിച്ചു കളഞ്ഞോ നീക്കാം. എന്നാല്‍, ഇതിന് കാരണമായ വൈറസിനെ നീക്കം ചെയ്തില്ലെങ്കില്‍ വീണ്ടും അരിമ്പാറ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സ്വയം ചികിത്സ നടത്താതെ ആദ്യം വിദഗ്ധ ചികിത്സ തേടണം.

അതേസമയം, അരിമ്പാറ ബുദ്ധിമുട്ടായി തോന്നിയാല്‍ വീട്ടില്‍തന്നെ നീക്കം ചെയ്യാനും മാര്‍ഗങ്ങളുണ്ട്. അവയില്‍ ചിലത് അറിയാം.

എരുക്ക്: അരിമ്പാറ ഉള്ള ഭാഗത്ത് എരുക്ക് മരത്തിന്റെ നീര് പുരട്ടുന്നത് അരിമ്പാറ കൊഴിഞ്ഞു പോകാന്‍ സഹായിക്കും. അരിമ്പാറക്ക് മുകളില്‍ പുരട്ടുമ്പോള്‍, മറ്റു ഭാഗത്ത് എരുക്ക് നീര് ആകാതെ സൂക്ഷിക്കണം. മുഖത്തെ അരിമ്പാറ കളയാന്‍ ഇത് ഉപയോഗിക്കരുത്. ആണി രോഗത്തിനും എരുക്കിന്റെ കറ ഉത്തമമാണ്.

ഇഞ്ചി: ഇഞ്ചി മുറിച്ചെടുത്ത് ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകളില്‍ ഉരക്കുന്നത് ഫലം ചെയ്യാറുണ്ട്. പാട് വരാന്‍ സാധ്യതയുള്ളതിനാല്‍ മുഖത്തെ അരിമ്പാറ കളയാന്‍ ഇത് ഉപയോഗിക്കരുത്.

സോപും ചുണ്ണാമ്പും: ഇവ രണ്ടും തുല്യ അളവില്‍ എടുത്തശേഷം വെള്ളത്തില്‍ കലക്കി അരിമ്പാറയുടെ മുകളില്‍ വെക്കുക. ബേകിംഗ് സോഡയും ചുണ്ണാമ്പും മിശ്രിതമാക്കിയും ഉപയോഗിക്കാറുണ്ട്.

ആപിള്‍ സിഡാര്‍ വിനീഗര്‍: അല്‍പം ആപിള്‍ സിഡാര്‍ വിനീഗര്‍ ഒരു പഞ്ഞിയില്‍ എടുത്ത് അതുകൊണ്ട് മറുകിനോ കറുത്ത പുള്ളിക്കോ മുകളില്‍ ബാന്‍ഡേജ് ഉപയോഗിച്ച് കെട്ടിവെക്കുക. രണ്ട് മണിക്കൂറിന് ശേഷം ഇത് എടുത്ത് മാറ്റാവുന്നതാണ്. ഈ കറുത്ത പുള്ളികള്‍ പോവുന്നത് വരെ ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കുക. പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു.

വെളുത്തുള്ളി: ഒരു ചെറിയ വെളുത്തുള്ളി എടുത്ത് നെടുകേ പിളര്‍ന്ന് ഇത് ചര്‍മത്തില്‍ പ്രശ്നമുള്ള ഭാഗത്ത് ബാന്‍ഡേജ് വച്ച് ഒട്ടിക്കുക. അല്‍പദിവസം ഇത് സ്ഥിരമായി ചെയ്യാവുന്നതാണ്. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ബേകിംഗ് സോഡ: അല്‍പം ബേകിംഗ് സോഡയില്‍ രണ്ട് തുള്ളി ആവണക്കെണ്ണ ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കി മറുകിനും അരിമ്പാറക്കും മുകളില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. രാത്രിയാണ് ഇത് ഉപയോഗിക്കേണ്ടത്.

പഴത്തിന്റെ തോല്‍: പഴത്തിന്റെ തോല്‍ മുറിച്ച് അതിന്റെ ഉള്‍ഭാഗം ചര്‍മത്തില്‍ വരുന്ന തരത്തില്‍ നല്ലതു പോലെ മസാജ് ചെയ്യുന്നതും കാക്കപ്പുള്ളിയേയും പ്രശ്നങ്ങളേയും ഇല്ലാതാക്കി ചര്‍മത്തിലെ പ്രശ്നങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്നു.

ഉപ്പ്: ദിവസവും അല്‍പം ഉപ്പ് വെള്ളം കൊണ്ട് അരിമ്പാറക്ക് മുകളില്‍ തേച്ച് പിടിപ്പിക്കുക. വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പരിഹാരം കാണാന്‍ സാധിക്കും.

Warts Remedies | ഏത് അരിമ്പാറയും മറുകും മാറ്റാന്‍ എളുപ്പവഴി! അറിയാം ഒറ്റമൂലി

അതേസമയം, മുഖത്തുള്ള അരിമ്പാറ പോകാന്‍ തുളസി നീര് അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകളില്‍ തേക്കുക. ഇത് കുറച്ചുദിവസം തുടര്‍ച്ചയായി ചെയ്താല്‍ മാത്രമേ ഫലം ലഭിക്കൂ. സവാള, അല്ലെങ്കില്‍ ചെറിയുള്ളി വട്ടത്തില്‍ മുറിച്ച് അരിമ്പാറയില്‍ ഉരച്ചുകൊടുക്കുന്നതും ചിലരില്‍ ഫലവത്താകാറുണ്ട്. കൈതച്ചക്ക ചതച്ച് അരിമ്പാറയ്ക്ക് മുകളില്‍വെച്ച് കെട്ടുന്നതും അരിമ്പാറയിലെ വൈറസിനെ കൊല്ലാനും ഇതകറ്റാനും നല്ലതാണ്.

Keywords: News, Kerala, Kerala-News, Top-Headlines, Lifestyle, Lifestyle-News, Ottamooli, Single Ingredient, Single Medicine, Dissolved, Remove, Wart, Mole, Salt, Apple, Cedar Vinegar, Skin, Soap, Ginger, Baking Soda, Easy way to remove any wart or mole.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia