city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി ഐ മന്ത്രിമാരെ പ്രഖ്യാപിച്ചു; ഇ ചന്ദ്രശേഖരനെ ഒഴിവാക്കി; നിയമസഭാ കക്ഷി നേതാവാകും

തിരുവനന്തപുരം: (www.kasargodvartha.com 18.05.2021) പിണറായി വിജയൻ സർകാരിലെ സി പി ഐ യുടെ മന്ത്രിമാരെ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്നും വിജയിച്ച കഴിഞ്ഞ സർക്കാരിലെ റവന്യു മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരന് ഒരവസരം കൂടി നൽകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നരെങ്കിലും പരിഗണിച്ചില്ല. കെ രാജൻ, പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി ആർ അനിൽ എന്നിവരാകും മന്ത്രിമാരാവുക.

                                                                            
സി പി ഐ മന്ത്രിമാരെ പ്രഖ്യാപിച്ചു; ഇ ചന്ദ്രശേഖരനെ ഒഴിവാക്കി; നിയമസഭാ കക്ഷി നേതാവാകും


അതേസമയം ഇ ചന്ദ്രശേഖരനെ സി പി ഐ യുടെ നിയമസഭാകക്ഷി നേതാവായി നിശ്ചയിച്ചു. കെ രാജൻ ആയിരിക്കും ഡെപ്യുടി ലീഡർ. ചൊവ്വാഴ്ച ചേർന്ന സിപിഐ കൗൺസിൽ യോഗത്തിലാണ് തീരുമാനങ്ങൾ കൈകൊണ്ടത്.

ആലപ്പുഴ ചേർത്തലയിൽ നിന്നാണ് പി പ്രസാദ് തെരഞ്ഞെടുക്കപ്പെട്ടത്. പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ്. കെ രാജൻ കഴിഞ്ഞ മന്ത്രിസഭയിൽ കാബിനറ്റ് റാങ്കോടുകൂടി ചീഫ് വിപായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്നാണ് ജി ആർ അനിൽ വിജയിച്ചത്. കൊല്ലത്തെ ചടയമംഗലത്ത് നിന്ന് വിജയിച്ച ചിഞ്ചുറാണി സിപിഐയുടെ ദേശീയ കൗൺസിസൽ അംഗം കൂടിയാണ്. 1964 ന് ശേഷം ശേഷം സി പി ഐയിൽ നിന്ന് എത്തുന്ന ആദ്യ വനിതാ മന്ത്രിയാണ് ചിഞ്ചുറാണി.

ഇ ചന്ദ്രശേഖരൻ ഒഴിവാക്കപ്പെട്ടതോടെ കാസർകോട് ജില്ലയുടെ മന്ത്രിപദവി മോഹങ്ങളും പൊലിഞ്ഞു. പുതുമുഖങ്ങൾക്ക് അവസരം നല്കണമെന്ന വികാരത്തിലാണ് പാർടിയുടെ മുതിർന്ന നേതാവും കാഞ്ഞങ്ങാട് നിന്ന് മൂന്നാമതും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്ത ചന്ദ്രശേഖരന് അവസരം നഷ്ടമായത്.

Keywords:  Thiruvananthapuram, Kerala, News, Top-Headlines, Kasaragod, Government, CPI, Revenue Minister, E.Chandrashekharan, Alappuzha, Kanhangad, E Chandrashekharn dropped from new cabinet.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia