DYFI | 'കേന്ദ്ര സര്‍വകലാശാലയെ ആര്‍എസ്എസ് ശാഖയാക്കാൻ ശ്രമം'; കൈക്കൂലിക്കേസില്‍ ജാമ്യത്തിലിറങ്ങിയ അധ്യാപകനെ റിപബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുപ്പിച്ചത് അപമാനകരമെന്നും ഡിവൈഎഫ്ഐ
Feb 1, 2024, 10:37 IST
കാസർകോട്: (KasargodVartha) കേന്ദ്രസർവകലാശാലയിലെ കൈക്കൂലിക്കേസില്‍ ജാമ്യത്തിലിറങ്ങിയ അധ്യാപകന് കാംപസിൽ സ്വീകരണം നല്‍കിയ സംഭവം അപമാനകരമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രടറിയേറ്റ്. കൈക്കൂലി കേസിൽ സസ്‌പെൻഷനിലുള്ള അധ്യാപകനെ റിമാർഡിൽ നിന്നിറങ്ങി കേന്ദ്രസർവകലാശാലയിൽ നടന്ന റിപബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുപ്പിക്കുകയായിരുന്നുവെന്നും കേന്ദ്രസർവകലാശാലയിലെ സോഷ്യൽ വർക് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. എ കെ മോഹനിനാണ് വൈസ് ചാൻസലറുടെ നേതൃത്വത്തിൽ കാംപസിൽ സ്വീകരണമൊരുക്കിയതെന്നും സെക്രടറിയേറ്റ് കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍വകാശാലയില്‍ തൊഴിലെടുക്കാന്‍ സംഘപരിവാര വിധേയത്വം മാത്രം മതിയെന്ന സമീപനം അകാഡമിക് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. സര്‍വകലാശാലയെ ആര്‍എസ്എസ് ശാഖയാക്കാനാണ് വൈസ് ചാന്‍സിലര്‍ ശ്രമിക്കുന്നത്. കാവിവത്കരണത്തിനായി ഏത് വഴിവിട്ട രീതി സ്വീകരിച്ചവരെയും ആനയിച്ചിരുത്തുന്ന സമീപനത്തെ ശക്തമായി പ്രതിരോധിക്കുമെന്നും ജില്ലാ സെക്രടറിയേറ്റ് മുന്നറിയിപ്പ് നല്‍കി. ജില്ലാ സെക്രടറി രജീഷ് വെള്ളാട്ട്, പ്രസിഡന്റ് ഷാലു മാത്യു തുടങ്ങിയവർ സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, Controversy, Vigilance, Malayalam News, DYFI, RSS, Central University, DYFI slams Central University Administration.
< !- START disable copy paste -->