city-gold-ad-for-blogger

എക്‌സൈസ് പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 258.84 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി

കാസർകോട്: (www.kasargodvartha.com 06.05.2021) എക്‌സൈസ് പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 258.84 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. മധൂര്‍ വില്ലേജിലെ കല്ലക്കട്ടയിൽ വീടിനോട് ചേര്‍ന്നുള്ള വിറക് പുരയില്‍ നിന്നാണ് 180 എം എലിന്റെ 430 കുപ്പി കര്‍ണാടക മദ്യം (77.4 ലിറ്റര്‍) പിടികൂടിയത്.

എക്‌സൈസ് പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 258.84 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി

കറന്തക്കാട്ടിൽ ആള്‍ താമസമില്ലാത്ത ഉപയോഗശൂന്യമായ വീടിന്റെ പിറകവശത്ത് നിന്നാണ് 21 ബോക്‌സ് (181.44 ലിറ്റര്‍) കര്‍ണാടക മദ്യം കണ്ടെടുത്തത്. പ്രതിയായി ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. വില്പനയ്ക്കായി സൂക്ഷിച്ചു വെച്ചിരുന്ന മദ്യമാണിതെന്ന് എക്സൈസ് സംഘം പറഞ്ഞു.

പ്രിവന്റീവ് ഓഫീസര്‍ സി കെ വി സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനീഷ് കുമാര്‍ എം പി, നൗശാദ് കെ എന്നിവരടങ്ങിയ സംഘമാണ് രണ്ടിടങ്ങളിലും പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

Keywords:  Kerala, News, Kasaragod, Top-Headlines, Liquor, Seized, Police, Case, Excise, During the excise check, 258.84 liters of Karnataka liquor was seized from two places.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia