city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Waste Disposal | കുമ്പള സ്കൂൾ റോഡിൽ വിൽപനയ്ക്കിടെ മീൻ വെള്ളം ഒഴുക്കുന്നതും മാലിന്യം വലിച്ചെറിയുന്നതും പതിവായതായി ആരോപണം; ദുർഗന്ധത്താൽ വിദ്യാർഥികൾക്കും വ്യാപാരികൾക്കും ദുരിതം

കുമ്പള: (KasargodVartha) ടൗണിലെ സ്കൂൾ റോഡിൽ മീൻ വിൽപനയ്ക്കിടെ മീൻ വെള്ളം ഒഴുക്കുന്നതും, മാലിന്യം വലിച്ചെറിയുന്നതും പതിവായതായി ആരോപണം. ഇത് ദുർഗന്ധം പരത്തുന്നതായും ജന ജീവിതം ദുസഹമാക്കുന്നതായും ആക്ഷേപമുണ്ട്. മാലിന്യ വിഷയത്തിൽ അധികൃതർ പിഴയും, തടവും ഉൾപെടെയുള്ള നിയമം കർശനമായി നടപ്പിലാക്കുമ്പോഴും തങ്ങൾക്ക് അതൊന്നും ബാധകമല്ലെന്ന രീതിയിലാണ് മീൻ വെള്ളം ഒഴുക്കുന്നതും, മാലിന്യങ്ങൾ പൊതുസ്ഥലത്ത് വലിച്ചെറിയുന്നതുമെന്ന് ടൗണിൽ എത്തുന്നവർ പറയുന്നത്.
  
Waste Disposal | കുമ്പള സ്കൂൾ റോഡിൽ വിൽപനയ്ക്കിടെ മീൻ വെള്ളം ഒഴുക്കുന്നതും മാലിന്യം വലിച്ചെറിയുന്നതും പതിവായതായി ആരോപണം; ദുർഗന്ധത്താൽ വിദ്യാർഥികൾക്കും വ്യാപാരികൾക്കും ദുരിതം

പൊതുസ്ഥലത്ത് മീൻ വിൽപന നടത്തിയതിനും, മീൻ വെള്ളം ഒഴുക്കിയതിനും കഴിഞ്ഞ മാസമാണ് കുമ്പളയിൽ രണ്ട് തൊഴിലാളികൾക്ക് കുമ്പള പൊലീസ് കേസെടുത്ത് പിഴ ചുമത്തിയത്. എന്നിട്ടും ഇത് ആവർത്തിക്കുകയാണ് ചെയ്യുന്നതെന്നാണ് വിമർശനം. സ്കൂൾ റോഡിലെ ഓവുചാലുകൾ ലക്ഷങ്ങൾ ചിലവഴിച്ചാണ് കഴിഞ്ഞ മാസം കുമ്പള ഗ്രാമപഞ്ചായത് പുനർ നിർമിച്ചത്.

ഈ ഓവുചാലിലേക്കാണ് സ്കൂൾ റോഡിലെ മീൻ വിൽപന തൊഴിലാളികൾ മാലിന്യം വലിച്ചെറിയുന്നതും, മീൻ വെള്ളം ഒഴുക്കിവിടുന്നതുമെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. പൊതുസ്ഥലത്ത് മാലിന്യ വലിച്ചെറിയുന്നത് തടവും, പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമം നിലനിൽക്കെയാണ് ഇത്തരത്തിലുള്ള മാലിന്യ നിക്ഷേപം. മീൻ വെള്ളം സ്കൂൾ റോഡിൽ ഒഴുക്കുന്നത് മൂലം കൊതുകുകളും, ഈച്ചകളും പേരുകയാണ്, ഒപ്പം അസഹ്യമായ ദുർഗന്ധവും.
  
Waste Disposal | കുമ്പള സ്കൂൾ റോഡിൽ വിൽപനയ്ക്കിടെ മീൻ വെള്ളം ഒഴുക്കുന്നതും മാലിന്യം വലിച്ചെറിയുന്നതും പതിവായതായി ആരോപണം; ദുർഗന്ധത്താൽ വിദ്യാർഥികൾക്കും വ്യാപാരികൾക്കും ദുരിതം

മാലിന്യങ്ങൾ തൊട്ടടുത്ത കേന്ദ്രസർകാർ തപാൽ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് ഗേറ്റ് സ്ഥാപിച്ചിട്ടുള്ള കവാടത്തിലേക്കാണ് വലിച്ചെറിയുന്നത്. വലിച്ചെറിയുമ്പോൾ ഇതിൽ പകുതിയും വീഴുന്നത് സ്കൂൾ റോഡിലേക്കാണെന്ന് വിദ്യാർഥികളും പറയുന്നു. മീൻ- ഭക്ഷ്യ മാലിന്യമായതിനാൽ ഇത് നായകൾക്ക് ഭക്ഷണമാവുന്നു. ഇതുമൂലം സ്കൂൾ റോഡ് നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ടുമുണ്ട്. ഇതുവഴി സ്കൂളിലേക്ക് നടന്നു പോകുന്ന വിദ്യാർഥികൾക്ക് നായ്ക്കൂട്ടം ഭീഷണിയുമാണ്. സഹികെട്ട തൊട്ടടുത്ത വ്യാപാരികളും വിദ്യാർഥികളും പഞ്ചായത്, ആരോഗ്യവകുപ്പ് അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Dumping of garbage in Kumbla is threat to public.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia