കുഞ്ഞുങ്ങളെ വഴി തെറ്റിക്കുന്ന ലഹരിമിഠായികള്‍ വ്യാപകം; നടപടികള്‍ കര്‍ശനമാക്കുമെന്ന് മുന്നറിയിപ്പ്, പിടിക്കപ്പെട്ടാല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കും
Dec 17, 2018, 20:17 IST
കാസര്‍കോട്: (www.kasargodvartha.com 17.12.2018) പുകയില ഉത്പന്നങ്ങള്‍ രൂപം മാറി വര്‍ണ്ണപ്പൊതികളില്‍ ലഹരി മിഠായികളായി വിദ്യാര്‍ത്ഥകളിലെത്തുന്നത് വ്യാപകമായതായി പരാതി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിസ്ട്രിക്റ്റ് ടൊബാക്കോ കണ്‍ട്രോള്‍ സെല്ലിന് (ഡിറ്റിസിസി) കീഴില്‍ രൂപീകരിച്ച ജില്ലാതല കോഡിനേഷന്‍ കമ്മിറ്റിയുടെ (ഡിഎല്‍സിസി) പ്രഥമ യോഗം തീരുമാനിച്ചു.
എഡിഎം എന്‍. ദേവീദാസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പുകയില ഉത്പന്നങ്ങളുടെ ഉപഭോഗം താരതമ്യേന കുറവാണെങ്കിലും ലഹരി പദാര്‍ത്ഥങ്ങള്‍ പുതിയ രൂപങ്ങളില്‍ ചെറിയ കുട്ടികളെ വരെ ആകര്‍ഷിക്കുകയും ക്രമേണ ലഹരിക്കടിപ്പെടുകയും ചെയ്യുന്ന ഭീതിതമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് എഡിഎമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു. നാളത്തെ പൗരസമൂഹമായി മാറേണ്ട നമ്മുടെ കുഞ്ഞുങ്ങളെ ചെറുപ്രായത്തില്‍ തന്നെ നഷ്ടപ്പെടുന്നതില്‍ നിന്നും തിരിച്ചു കൊണ്ടുവരുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
ജില്ലയിലെ എല്ലാ വിദ്യാലയ പരിസരത്ത് നിന്നും നൂറു വാരയ്ക്കകത്ത് (91 മീറ്റര്‍) പുകയില ഉത്പന്നങ്ങളും ലഹരി മിഠായികളും വില്‍പ്പന നടത്തുന്നത് കര്‍ശനമായി തടയുമെന്നും കുറ്റക്കാര്‍ക്കെതിരേ ബാലാവകാശ നിയപ്രകാരം (ജെജെ ആക്ട്) ഏഴു വര്‍ഷം വരെ തടവ് കൂടാതെ വിവിധ വകുപ്പുകള്‍ പ്രകാരം തടവും പിഴയും വിധിക്കുമെന്നും എഡിഎം വ്യക്തമാക്കി. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിലോ, വിദ്യാലയം വക സ്ഥലങ്ങളിലോ, കളിസ്ഥലങ്ങളിലോ, വാഹനങ്ങളിലോ, വിദ്യാലയവുമായി ബന്ധപ്പെട്ട ഏതൊരു പരിപാടിയിലോ കുട്ടികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പുകവലിക്കുന്നതും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുള്ളതിനാല്‍ നിയമലംഘനം നടക്കുന്നത് കണ്ടാല്‍ പൊതുജനം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. ലഹരിമിഠായികള്‍, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയെ നിര്‍മ്മാര്‍ജനം ചെയ്യാന്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള ജില്ലാതല സ്‌ക്വാഡ് രൂപീകരിക്കാന്‍ തീരുമാനിച്ചു.
ലഹരിക്കെതിരേയുള്ള കോഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ ചുവടുവയ്പ്പായി മൂന്നു മുനിസിപ്പാലിറ്റിയിലെ ഓരോ സ്‌കൂളുകളിലും രക്ഷാകര്‍തൃ സമിതി, സ്‌കൂളിലെ വിവിധ ക്ലബ്ബുകള്‍, എസ്പിസി തുടങ്ങിയവയെ ഉള്‍പ്പെടുത്തി സമയബന്ധിതമായി പുകയില-ലഹരി മിഠായി രഹിത മേഖലയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കോട്പ ആക്ട് (സിഗറെറ്റ്സ് ആന്റ് അദര്‍ ടൊബാക്കൊ ആക്ട്) സെക്ഷന്‍ 25 പ്രകാരമാണ് രാജ്യത്തെ എല്ലാ ജില്ലകളിലും കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നത്. റെയ്ഡ് പോലുള്ള നടപടിക്രമങ്ങളില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിനായി പോലീസ്, എക്സൈസ്, റെയില്‍വേ പോലീസ്, ആരോഗ്യം, ഫുഡ്സേഫ്റ്റി, വിദ്യാഭ്യാസം, എന്‍ജിഒകള്‍ തുടങ്ങിയവയില്‍ നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിക്കുന്നത്. ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ഫിലിപ്പ് തോമസ്, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി നന്ദന്‍പിള്ള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ പി ദിനേശ് കുമാര്‍, പുകയില നിയന്ത്രണം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ഷാന്റോ, ജില്ലാ ടിബി ഓഫീസര്‍ ഡോ. ടി.പി. ആമിന, ആര്‍പിഎഫ് അസി. എസ് ഐ സി.പി. സുരേഷ്, സ്റ്റേറ്റ് ടാക്സ് അസി. കമ്മീഷണര്‍ വി.എം. ശ്രീകാന്ത്, ഫുഡ് സേഫ്റ്റി ഓഫീസര്‍ പി. ഷാജി, ഹെല്‍ത്ത് ലൈന്‍ ഡയറക്ടര്‍ മോഹന്‍ മാങ്ങാട്, കേരള വളണ്ടറി ഹെല്‍ത്ത് സെര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സാജു വി. ഇട്ടി, മുനിസിപ്പല്‍ ഹെല്‍ത്ത് വിഭാഗം പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Anti-Drug-Seminar, Drugs chocolate threats Child life
< !- START disable copy paste -->