ഉമ്മയോടൊപ്പം കുളിക്കാന്‍ പോയി പുഴയില്‍ മുങ്ങിമരിച്ച രണ്ടാമത്തെ മകന്റെ മൃതദേഹവും കണ്ടെത്തി; യുവാക്കളുടെ അപകടമരണത്തിന്റെ ഞെട്ടല്‍ മാറാതെ മാതാവും, സഹോദരിമാരും
May 18, 2018, 10:08 IST
മലപ്പുറം: (www.kasargodvartha.com 18.05.2018) ഉമ്മയോടൊപ്പം കുളിക്കാന്‍ പോയി പുഴയില്‍ മുങ്ങിമരിച്ച രണ്ടാമത്തെ മകന്റെ മൃതദേഹവും കണ്ടെത്തി. ഫറോക്ക് മണ്ണൂര്‍ ആലുങ്ങല്‍ ചെറൂളി നൂറുദ്ദീന്‍- മെഹ്ബൂബ ദമ്പതികളുടെ മകന്‍ മുഹമ്മദ് നാജിഹിന്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്. മെഹ്ബൂബയുടെ മൂത്തമകന്‍ മുഹമ്മദ് അനസിന്റെ (24) മൃതദേഹം കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തിയിരുന്നു.
മൃതദേഹങ്ങള്‍ വ്യാഴാഴ്ച ഉച്ചയോടെ താലൂക്ക് ആശുപത്രിയിയില്‍നിന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മണ്ണൂര്‍ കിഴക്കുമ്പാട് ജുമാ മസ്ജിദില്‍ ഖബറടക്കി. ഉമ്മ മെഹ്ബൂബയ്ക്കും സഹോദരിമാര്‍ക്കുമൊപ്പമാണ് അനസും നാജിഹും പുഴയില്‍ കുളിക്കാനെത്തിയത്. ഉമ്മയും സഹോദരിമാരും പുഴയോരത്ത് നില്‍ക്കുകയായിരുന്നു. പുഴ നീന്തിക്കടക്കുന്നതിനിടെ നാജിഹ് വെള്ളത്തില്‍ താഴ്ന്നു.
നാജിഹിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അനസും കയത്തില്‍പെട്ടത്. അനസിനെ അര മണിക്കൂറിനുള്ളില്‍ കണ്ടെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. പുഴയില്‍ കാണാതായ നാജിഹിനെ ഏഴ് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. രാമനാട്ടുകരയില്‍നിന്നുള്ള മുങ്ങല്‍ വിദഗ്ദ്ധരാണ് മൃതദേഹം കണ്ടെടുത്തത്. യുവാക്കളുടെ അപകടമരണത്തിന്റെ ഞെട്ടല്‍ മാറാതെ തരിച്ചുനില്‍ക്കുകയാണ് മാതാവും സഹോദരിമാരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Malappuram, Kerala, News, Top-Headlines, River, Drown, Death, Deadbody, Postmortem, Drowned youth dead body found.