തോട്ടിലെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപ്പെടുത്തി ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഉമര്‍
Jun 22, 2020, 10:53 IST
വേങ്ങര: (www.kasargodvartha.com 22.06.2020) തോട്ടിലെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപ്പെടുത്തിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഉമര്‍ മുക്താറിന് അഭിനന്ദന പ്രവാഹം. അഞ്ചു കണ്ടന്‍ അബ്ബാസിന്റെ മകനാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. വേങ്ങര പാങ്ങാട്ട് കുണ്ട് കൈത്തോട്ടില്‍ മുങ്ങിത്താണ ബന്ധുക്കളായ കുട്ടികളെയാണ് ഉമര്‍ രക്ഷിച്ചത്.
ഉമ്മര്‍ മുക്താറിന്റെ പിതൃ സഹോദരപുത്രന്‍ ആദില്‍ വെള്ളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട് ജ്യേഷ്ഠന്‍ സെസിന്‍ അഹ് മദ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സെസിനും അപകടത്തില്‍പെട്ടു. തോട്ടില്‍ അലക്കുകയായിരുന്ന ഇവരുടെ മാതാവ് സുമയ്യ വെള്ളത്തില്‍ ഇറങ്ങിയെങ്കിലും നീന്തല്‍ അറിയാത്തതിനാല്‍ രക്ഷപ്പെടുത്താനായില്ല. സംഭവം നേരില്‍കണ്ട ഉമര്‍ മുക്താര്‍ ഉടന്‍ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.
Keywords: Kerala, news, Top-Headlines, Drown, Student, Drowned Children rescued by 6th standard student
< !- START disable copy paste -->