city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Driving Test | വ്യാഴാഴ്ച മുതൽ പ്രതിദിനം 50 പേർക്ക് മാത്രം ഡ്രൈവിംഗ് ടെസ്റ്റ്! ലൈസൻസ് എടുക്കാൻ അപേക്ഷിച്ചവർക്ക് പ്രതിസന്ധി സൃഷ്ടിക്കും; പ്രവാസികൾക്കും ഇരുട്ടടി

കാസർകോട്: (KasargodVartha) വ്യാഴാഴ്ച മുതൽ പ്രതിദിനം 50 പേർക്ക് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്ന നിർദേശവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ബുധനാഴ്ച ചേർന്ന മോടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. തീരുമാനം ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ അപേക്ഷിച്ചവർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
  
Driving Test | വ്യാഴാഴ്ച മുതൽ പ്രതിദിനം 50 പേർക്ക് മാത്രം ഡ്രൈവിംഗ് ടെസ്റ്റ്! ലൈസൻസ് എടുക്കാൻ അപേക്ഷിച്ചവർക്ക് പ്രതിസന്ധി സൃഷ്ടിക്കും; പ്രവാസികൾക്കും ഇരുട്ടടി

നിലവിൽ 180 പേർക്ക് വരെ ഒരു ദിവസം ടെസ്റ്റ് നടത്താറുണ്ട്. ഇതാണ് 50 ആയി ചുരുക്കുന്നത്. ഇതോടെ ഒരൊറ്റ ദിവസം നടത്തുന്ന ടെസ്റ്റ് മൂന്ന് - നാല് ദിവസമായി വിഭജിക്കപ്പെടും. അപേക്ഷകർ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരും. പ്രവാസികൾക്കും ഇത് വലിയ പ്രയാസമാണ് ഉണ്ടാക്കുക. ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിലെത്തുന്ന ഇവർക്ക് അവധി അവസാനിക്കുന്നതിന് മുമ്പ് ടെസ്റ്റിനുള്ള അപോയിന്മെന്റ് ലഭിച്ചെന്ന് വരില്ല.

കൂടാതെ ദിനേന 50 അപേക്ഷകരെ എങ്ങനെ തിരഞ്ഞെടുക്കുമെന്നും മോടോർ വാഹന വകുപ്പിന് വ്യക്തതയില്ലെന്നും ആക്ഷേപമുണ്ട്. അപേക്ഷകരുടെ എണ്ണം കുറയ്ക്കുന്നതിന് പകരം ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടുകയാണ് വേണ്ടതെന്ന് ജനം പറയുന്നു. നിലവിൽ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥർ മാത്രമാണ് കാസർകോട്ട് അടക്കം ഇത്രയും വലിയ അപേക്ഷകരുടെ ടെസ്റ്റ് നടത്തുന്നത്.



മെയ് ഒന്ന് മുതൽ പുതിയ രീതിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്നുള്ള ഉത്തരവ് നേരത്തെ ഗതാഗത വകുപ്പ് പുറത്തിറക്കിയിരുന്നു. പുതിയ ട്രാകിൽ പരീക്ഷ നടത്തേണ്ടത് 30 പേർക്ക് മാത്രമാണ്. ഇതിനെതിരെ വ്യാപക വിമർശനം തുടരുമ്പോഴാണ് പുതിയ നിർദേശം വന്നിരിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് ചുരുക്കുന്നതിനെതിരെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും ലൈസൻസ് അപേക്ഷകരും വ്യാഴാഴ്ച സമരം നടത്തുമെന്ന് വിവരമുണ്ട്.
  
Driving Test | വ്യാഴാഴ്ച മുതൽ പ്രതിദിനം 50 പേർക്ക് മാത്രം ഡ്രൈവിംഗ് ടെസ്റ്റ്! ലൈസൻസ് എടുക്കാൻ അപേക്ഷിച്ചവർക്ക് പ്രതിസന്ധി സൃഷ്ടിക്കും; പ്രവാസികൾക്കും ഇരുട്ടടി

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Driving test for only 50 people from Thursday.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia