city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Petition | ടെസ്റ്റ് വേഗത്തിൽ നടത്തണമെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ; 'കാലതാമസത്തിൽ ഏറെ പ്രയാസം പ്രവാസികൾക്ക്'; ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം

കാസർകോട്: (KasargodVartha) ഡ്രൈവിങ് ടെസ്റ്റ് വേഗത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് കാസർകോട് താലൂകിലെ ഡ്രൈവിങ് സ്കൂൾ ഉടമകൾ ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം നൽകി. ലേണേഴ്സ് ലൈസൻസ് വേഗത്തിൽ നൽകണമെന്നും ആവശ്യപ്പെട്ടു. ലൈസൻസെടുക്കാൻ വന്നാൽ ലേണേഴ്സ് എഴുതാൻ 30 ദിവസവും ശേഷം ഡ്രൈവിങ് ടെസ്റ്റിന് 45 ദിവസവും കാത്തിരിക്കേണ്ട അവസ്ഥയാണെന്നും ഉടമകൾ ചൂണ്ടിക്കാട്ടി.
   
Petition | ടെസ്റ്റ് വേഗത്തിൽ നടത്തണമെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ; 'കാലതാമസത്തിൽ ഏറെ പ്രയാസം പ്രവാസികൾക്ക്'; ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം



ഈ കാലാതാമസം കാരണം ഏറെ പ്രയാസമനുഭവിക്കുന്നത് രണ്ടുമാസത്തെ അവധിക്ക് വരുന്ന പ്രവാസികളാണ്. ഇത് മുതലെടുത്ത് ചില ഏജന്റുമാർ കർണാടകയിൽനിന്നും ലൈസൻസ് തരപ്പെടുത്തി നൽകുന്നു. ഇതിലുടെ സംസ്ഥാന സർകാരിന് ഫീസിനത്തിൽ ലഭിക്കുന്ന തുക നഷ്ടമാവുന്നു. ലേണേഴ്സ് ലൈസൻസും ഡ്രൈവിങ് ടെസ്റ്റും കാലതാമസമില്ലാതെ നടത്തണമെന്നും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള

ഉത്തരവ് വേഗത്തിൽ നടപ്പാക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉൾപ്പെടുത്തിയാണ് നിവേദനം നൽകിയത്. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാപ്രസിഡന്റ് സണ്ണി അരമന, സെക്രടറി രതീഷ് പുതിയപുരയിൽ, ഡ്രൈവിങ് സ്‌കൂൾ ഉടമകളായ ഫസൽ റഹ്‌മാൻ മേൽപറമ്പ്, എം ഗിരീഷ്, എം സുകുമാരൻ ഫസൽ, കെ ലോഹിത്, ശ്രീദേവി, പുത്തിച്ച മജ്ർപ്പള്ളം, രാജേഷ്, പി കുഞ്ഞിരാമൻ, ഗണേഷ് പ്രസാദ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Driving school, Malayalam News, Antony Raju, Driving school owners want to conduct driving test quickly.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia