KSRTC Driver | 'കെഎസ്ആർടിസിയിൽ 27 വർഷം സർവീസിലുണ്ടായിരുന്ന ഡ്രൈവർക്ക് വിരമിച്ച് 5 വർഷമായിട്ടും ആനുകൂല്യമായി ഒരു രൂപയോ പെൻഷനോ ലഭിച്ചില്ല; റേഷൻ കാർഡിൽ ജീവനക്കാരനായത് കൊണ്ട് ബിപിഎൽ ലിസ്റ്റിലും ഉൾപെടുത്തുന്നില്ല'; കണ്ണീരോടെ യശ്വന്ത്
Aug 8, 2023, 16:24 IST
കാസർകോട്: (www.kasargodvartha.com) കെഎസ്ആർടിസി ഡിപാർട്മെന്റിൽ 27 വർഷം സർവീസുണ്ടായിരുന്ന ഡ്രൈവർക്ക് വിരമിച്ച് അഞ്ച് വർഷമായിട്ടും ആനുകൂല്യമായി ഒരു രൂപയോ പെൻഷനോ ലഭിച്ചില്ല. കാസർകോട് കൊറക്കോട്ടെ കെ യശ്വന്തിനാണ് ഈ ദുർഗതി നേരിടേണ്ടി വരുന്നത്. റേഷൻ കാർഡിൽ കെഎസ്ആർടിസി ജീവനക്കാരനാണെന്ന് രേഖപ്പെടുത്തിയതിനാൽ ബിപിഎൽ ലിസ്റ്റിലും ഉൾപെടാത്തതിനാൽ ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണെന്ന് യശ്വന്ത് കാസർകോട് വാർത്തയോട് പറഞ്ഞു.
1996ൽ എംപ്ലോയ്മെന്റ് വഴി എംപാനൽ ഡ്രൈവറായാണ് യശ്വന്ത് കെഎസ്ആർടിസിയിൽ ഡ്രൈവറായി ജോലിക്ക് കയറിയത്. 10 വർഷം സർവീസുള്ളവരെ സ്ഥിരപ്പെടുത്തണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2011ൽ സ്ഥിര നിയമനവും ലഭിച്ചു. ഇതിനുശേഷം 2018 ലാണ് 56 വയസ് പിന്നിട്ടതിനാൽ യശ്വന്ത് വിരമിച്ചത്. സാധാരണഗതിയിൽ എല്ലാ ആനുകൂല്യങ്ങളും നൽകിയാണ് ഉദ്യോഗസ്ഥരെ യാത്രയയപ്പ് കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവിടാറുള്ളത്. എന്നാൽ യശ്വന്തിനെ വെറും കയ്യോടെയാണ് വീട്ടിലേക്ക് കൊണ്ടുവിട്ടത്.
ഇദ്ദേഹത്തിന്റെ പി എഫ് ആനുകൂല്യം പോലും യഥാസമയം നൽകുന്നതിൽ കെഎസ്ആർടിസി അധികൃതർ അലംഭാവം കാണിച്ചു. എംഎൽഎ, മന്ത്രിമാർ, കെഎസ്ആർടിസി എംഡി തുടങ്ങിയവരെ കണ്ട് പിന്നാലെ കൂടിയത് കൊണ്ട് ഒന്നരമാസം മുമ്പ് പിഎഫിൽ അടച്ച 52,000 രൂപ ലഭിച്ചത് മാത്രമാണ് ആനുകൂല്യം എന്ന് പറയാൻ യശ്വന്തിനുള്ളത്. വാർധക്യ കാല പെൻഷന് അപേക്ഷിച്ചാൽ, എപ്പോഴെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കെഎസ്ആർടിസിയുടെ പെൻഷൻ മുടങ്ങുമോ എന്നത് കൊണ്ട് ധർമ സങ്കടത്തിലാണ് യശ്വന്ത് ഇപ്പോൾ.
വരുമാനം ഒന്നും ഇല്ലാത്തതോടെ ജീവിക്കാനുള്ള വഴി അടഞ്ഞതായി യശ്വന്ത് പ്രതികരിച്ചു. യശ്വന്തിനൊപ്പം ജോലി ചെയ്തിരുന്നവർക്കെല്ലാം വിരമിക്കുന്നതിന് മുമ്പുള്ള എല്ലാ ആനുകൂല്യവും ചെറിയ തോതിൽ പെൻഷനും ലഭിക്കുന്നുണ്ട്. യശ്വന്ത് ജോലിയിൽ നിന്ന് വിരമിച്ച ശേഷം എംപാനൽ ജീവനക്കാരെ കെഎസ്ആർടിസി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരിലാണ്, പിരിച്ചുവിടുന്നതിന് മുമ്പ് തന്നെ സ്ഥിരം നിയമനം ലഭിച്ച് പിരിഞ്ഞ തനിക്ക് ആനുകൂല്യമോ പെൻഷനോ നൽകാതെ വട്ടം കറക്കുന്നതെന്നാണ് യശ്വന്ത് പറയുന്നത്. 27 വർഷം അന്തർ സംസ്ഥാന റൂടിൽ അടക്കം ദുർഘടമായ പാതയിലൂടെ വളയം പിടിച്ച ഈ ജീവനക്കാരനെ വാർധക്യ കാലത്ത് കെഎസ്ആർടിസി പരീക്ഷിക്കുന്നത് ക്രൂരമാണെന്നാണ് കൂടെ ജോലി ചെയ്തതവരും ഇപ്പോൾ ജോലിയിൽ ഉള്ളവരും പറയുന്നത്.
Keywords: News, Kasaragod, Kerala, KSRTC, Driver, Pension, Driver with 27 years of service in KSRTC not received benefit or pension even after 5 years of retirement.
< !- START disable copy paste -->