Police FIR | 'അശ്രദ്ധയോടെ യു ടേൺ ചെയ്ത് സ്‌കൂടറിൽ ഇടിച്ചു'; റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് പരുക്ക്, കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു
Jan 21, 2024, 13:05 IST
കാസർകോട്: (KasargodVartha) സ്‌കൂടറും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് പരുക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും കാർ യു ടേൺ ചെയ്തതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്ന് പരാതിയിൽ പറയുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10 മണിയോടെ, മുളിയാർ ബോവിക്കാനത്തെ വിജേഷ് കുമാറും ഭാര്യ വിദ്യശ്രീയും സ്‌കൂടറിൽ പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകവേ പുതിയ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.
വിദ്യശ്രീ റോഡിൽ തെറിച്ചു വീഴുകയും തലക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഐപിസി 279, 339 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.