city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fake license | 'വ്യാജ ലൈസൻസ് കൈവശം വെച്ചതിന് വാഹനം ഓടിച്ചയാളും ഒത്താശ ചെയ്തതിന് ഡ്രൈവിംഗ് സ്‌കൂൾ ഉടമയും പിടിയിൽ'

തൃക്കരിപ്പൂർ: (KasargodVartha) വ്യാജ ലൈസൻസ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്‌തെന്ന കേസിൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമ അടക്കം രണ്ട് പേർ പിടിയിൽ. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉസ്‌മാൻ, ഡ്രൈവിംഗ് സ്കൂൾ ഉടമ ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. കാസർകോട് ആർ ടി ഒ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
 
Fake license | 'വ്യാജ ലൈസൻസ് കൈവശം വെച്ചതിന് വാഹനം ഓടിച്ചയാളും ഒത്താശ ചെയ്തതിന് ഡ്രൈവിംഗ് സ്‌കൂൾ ഉടമയും പിടിയിൽ'



എൻഫോഴ്സ്മെന്റ് എഎംവിഐ മാരായ ജിജോ വിജയ് സി വി, വിജേഷ് പി വി, ഡ്രൈവർ മനോജ് കുമാർ എന്നിവരും ചന്തേര എസ് ഐ പ്രദീപ്കുമാറും ചേർന്ന് ബുധനാഴ്ച തൃക്കരിപ്പൂർ ഭാഗത്ത് സംയുക്തമായി വാഹന പരിശോധന നടത്തവേ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചുവന്ന ഉസ്‌മാൻ ഇവർക്ക് മുന്നിൽ പെടുകയായിരുന്നു. ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ പിന്നീട് വാട്സ്ആപ് വഴി ലൈസൻസ് അയച്ച് നൽകി.

'എന്നാൽ ഈ ലൈസൻസ് നമ്പർ പരിശോധിച്ചപ്പോൾ തിരുവനന്തപുരം സ്വദേശിനിയുടെ പേരിലുള്ള ലൈസൻസ് ആണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലൈസൻസ് വ്യാജമായി നിർമിച്ചതാണെന്നും ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ ഒത്താശയോടെയാണ് ലൈസൻസ് കരസ്ഥമാക്കിയതെന്നും കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു', അധികൃതർ അറിയിച്ചു.

Fake license | 'വ്യാജ ലൈസൻസ് കൈവശം വെച്ചതിന് വാഹനം ഓടിച്ചയാളും ഒത്താശ ചെയ്തതിന് ഡ്രൈവിംഗ് സ്‌കൂൾ ഉടമയും പിടിയിൽ'

കാഞ്ഞങ്ങാട് ഗുരുവനം ടെസ്റ്റിംഗ് മൈതാനത്ത് നിന്നാണ് ഐ പി മനുരാജ് ജി പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശ്രീജിത്തിനെ പിടികൂടിയത്. ഇത്തരത്തിൽ വ്യാജ ലൈസൻസ് നിർമിക്കുകയും ഉപയോഗിക്കുന്നവർക്കും എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും, ഡ്രൈവർമാർ അവരുടെ ഒറിജിനൽ ലൈസൻസ് കൈവശം സൂക്ഷിക്കുകയോ അല്ലെങ്കിൽ ഡിജിറ്റൽ ഫോർമാറ്റിൽ എം പരിവാഹൻ, ഡിജിലോകർ പോലുള്ള അംഗീകൃത ആപുകളിൽ സൂക്ഷിക്കുകയോ ചെയ്യണമെന്ന് കാസർകോട് എൻഫോഴ്സ്മെന്റ് ആർ ടി ഒ എ സി ഷീബ അറിയിച്ചു.

Keywords:  News, Top-Headlines, Kerala-News, Kasaragod, Kerala, Kasaragod-News, Police Booked, Police FIR, Malayalam News, Driver and owner of driving school held for possessing fake license

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia