city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Celebration | ഡ്രീം ഫെസ്റ്റ് 2K24: പന്ത്രണ്ടാം വാര്‍ഷികവും 6000 ശിശു ജനനവും ആഘോഷിക്കാനൊരുങ്ങി ഡ്രീം ഫ് ളവര്‍ ഐ വി എഫ് സെന്റര്‍

കാസര്‍കോട്: (KasargodVartha) പന്ത്രണ്ടാം വാര്‍ഷികവും ഒപ്പം 6,000 ശിശു ജനനവും ആഘോഷിക്കാനൊരുങ്ങി ഡ്രീം ഫ് ളവര്‍ ഐ വി എഫ് സെന്റര്‍ കാസര്‍കോട്. ജനുവരി 14 ന് വൈകുന്നേരം അഞ്ചു മണി മുതല്‍ ഒമ്പതു മണി വരെ ഡ്രീം ഫെസ്റ്റ് 2K24 എന്ന പേരില്‍ പുലിക്കുന്നിലുള്ള കാസര്‍കോട് മുനിസിപല്‍ ടൗണ്‍ ഹോളില്‍ ആഘോഷം സംഘടിപ്പിക്കുമെന്ന് അധികൃതര്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
  
Celebration | ഡ്രീം ഫെസ്റ്റ് 2K24: പന്ത്രണ്ടാം വാര്‍ഷികവും 6000 ശിശു ജനനവും ആഘോഷിക്കാനൊരുങ്ങി ഡ്രീം ഫ് ളവര്‍ ഐ വി എഫ് സെന്റര്‍

ഡ്രീം ഫ് ളവര്‍ ഐ വി എഫ് സെന്ററിന്റെ സേവന ഗുണഭോക്താക്കളും ക്ഷണിക്കപ്പെട്ട അതിഥികളും സ്റ്റാഫ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും. ഐ എം എ സ്‌റ്റേറ്റ്‌ പ്രസിഡന്റ് ഡോ. ജോസഫ് ബെന്നവന്‍ മുഖ്യാതിഥി ആയിരിക്കും.

ഡ്രീം ഫ് ളവര്‍ ഡയറക്ടര്‍മാരായ ഡോ കെ പി സൂരജ്, ഡോ ജയലക്ഷ്മി സൂരജ്, ഐ എം എ കാസര്‍കോട് ബ്രാഞ്ച് വൈസ് പ്രസിഡന്റ് ഡോ. ഹരികിരണ്‍ ബങ്കേര, മുന്‍ അഡിഷനല്‍ ഡിസ്ട്രിക്ട് പ്ലീഡറും പബ്ലിക് പ്രോസിക്യൂടറും ആയ അഡ്വ. കെ ബാലകൃഷ്ണന്‍, ഡ്രീം ഫ് ളവര്‍ ഐ വി എഫ് ചീഫ് എംബ്രയോളജിസ്‌റ് ഡോ. എലിസബത് മാത്യു എന്നിവര്‍ പങ്കെടുക്കും. കുട്ടികളും സ്റ്റാഫ് അംഗങ്ങളും ഒരുക്കുന്ന വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കും.
  
Celebration | ഡ്രീം ഫെസ്റ്റ് 2K24: പന്ത്രണ്ടാം വാര്‍ഷികവും 6000 ശിശു ജനനവും ആഘോഷിക്കാനൊരുങ്ങി ഡ്രീം ഫ് ളവര്‍ ഐ വി എഫ് സെന്റര്‍

വാര്‍ത്താസമ്മേളനത്തില്‍ ഡ്രീം ഫ് ളവര്‍ ഐ വി എഫ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ ടി സുരേന്ദ്ര, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അഫ്‌സല്‍ ബശീര്‍, ഐ വി എഫ് കൗണ്‍സിലര്‍ ജീന ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Keywords: Dream Fest 2K24: Dream Flower IVF Center Kasaragod all set to celebrate 12th anniversary and 6000 baby births, Kasaragod, News, Dream Fest 2K24, Dream Flower IVF Center, Celebration, Press Meet, Chief Gust, Invited, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia