കാസര്‍കോട് ജില്ലയില്‍ കളക്ടര്‍, എസ് പി എന്നിവരുടെ സമീപനം മാതൃകാപരം: ഡോ ഷാഹിദ കമാല്‍, ദമ്പതികളിലെ കുടുംബപ്രശ്നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന് പിന്നില്‍ മാതാപിതാക്കളുടെ അനാവശ്യ ഇടപെടലും സ്വാധീനവും മൊബൈല്‍ഫോണുകളുടെ ദുരുപയോഗവും കാരണമാകുന്നുണ്ടെന്ന് കമ്മീഷന് വിലയിരുത്തല്‍
Sep 29, 2018, 19:28 IST
കാസര്‍കോട്: (www.kasargodvartha.com 29.09.2018) കാസര്‍കോട് ജില്ലയിലെ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ വനിതാ കമ്മീഷനു നല്കുന്ന പിന്തുണ മാതൃകാപരമാണെന്ന് കമ്മീഷന് അംഗം ഡോ ഷാഹിദ കമാല്‍ പറഞ്ഞു. എല്ലാ ജില്ലകളില്‍ നിന്നും ഇതുപോലുള്ള പിന്തുണ കമ്മീഷനു ലഭിക്കുകയാണെങ്കില്‍ പല പരാതികളിലും എളുപ്പത്തില്‍ പരിഹാരം കാണുവാന്‍ കഴിയുമെന്നും ഡോ. ഷാഹിദ കമാല്‍ പറഞ്ഞു.
തന്റെ ജില്ലയിലെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ വനിതാ കമ്മീഷന് എല്ലാ പിന്തുണയും ജില്ലാ കളക്ടര്‍ അദാലത്തിലെത്തി വാഗ്ദാനം ചെയ്തിരുന്നു. ജില്ലയിലെ പോലീസില്‍ നിന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ സമയപരിധിക്കകം തന്നെ ലഭ്യമാക്കുവാന്‍ ഹൗസ്് ഓഫീസര്‍മാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ചിലര്‍ അദാലത്തില്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് കൈമാറുന്നത് നല്ല സൂചനയാണെന്നും കമ്മീഷന് വ്യക്തമാക്കി.
ദമ്പതികളിലെ കുടുംബപ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്നതിന് പിന്നില്‍ മാതാപിതാക്കളുടെ അനാവശ്യ ഇടപെടലും സ്വാധീനവും മൊബൈല്‍ഫോണുകളുടെ ദുരുപയോഗവും കാരണമാകുന്നുണ്ടെന്ന് കമ്മീഷന് വിലയിരുത്തി. വിവാഹിതരാകുവാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി കമ്മീഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് എല്ലായിടത്തും പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് നടത്തും. വിദഗ്ദ്ധരായവരെ പങ്കെടുപ്പിച്ച് എല്ലാ സമുദായത്തിലുള്ളവര്‍ക്കും കൗണ്‍സിലിംഗ് നല്‍കും. ക്രിസ്ത്യന്‍ സമുദായത്തില്‍ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ലഭിക്കുന്നതിനാല്‍ വിവാഹമോചിതരുടെ എണ്ണം കുറവാണ്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന് ഇത്തരത്തില്‍ കൗണ്‍സിലിംഗ് നടത്തുന്നതെന്ന് ഡോ.ഷാഹിദ കമാല്‍ വ്യക്തമാക്കി.
വനിത കമ്മീഷന് അദാലത്തില്‍ 51 പരാതികള്‍ പരിഗണിച്ചു
കാസര്‍കോട്: ജില്ലയില്‍ സംസ്ഥാന വനിത കമ്മീഷന് നടത്തിയ അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പായി. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിത കമ്മീഷന് അംഗം ഡോ.ഷാഹിദ കമാലിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ മൊത്തം 51 പരാതികളാണു പരിഗണിച്ചത്. ഇതില്‍ 12 പരാതികളില്‍ പോലീസിനോടും വിവിധ വകുപ്പുകളോടും റിപ്പോര്‍ട്ട് തേടി.
ആറു പരാതികളില്‍ ആര്‍ഡിഒയോട് റിപ്പോര്‍ട്ട് തേടി. നാലു പരാതികളില്‍ കൗണ്‍സിലിംഗിന് നിര്‍ദേശം നല്കി. അടുത്ത അദാലത്തിലേക്കായി 13 പരാതികള്‍ മാറ്റിവച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു അദാലത്തില്‍ പങ്കെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയും വനിതാ കമ്മീഷന് വാഗ്ദാനം ചെയ്തു. ലീഗല്‍പാനല്‍ അംഗങ്ങളായ അഡ്വ. എ.പി ഉഷ, അഡ്വ. കെ.ജി. ബീന, വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.നിര്‍മ്മല, എസ്.ഐ എ.പി ഓമന, സിപിഒഎ ജയശ്രീ, കൗണ്‍സിലര്‍ എസ്. രമ്യമോള്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Commission siting, Women, District Collector, Dr Shahida Kamal on Kasaragod district collector, SP
< !- START disable copy paste -->