കാസര്‍കോട്ട് രണ്ട് ഈദ്; മഴയത്തും ആഘോഷത്തിന് കുറവില്ല
Jun 25, 2017, 15:36 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 25.06.2017) ജില്ലയ്ക്ക് രണ്ടു പെരുന്നാള്‍ ആഘോഷം: കാര്യങ്കോട് പുഴയ്ക്കപ്പുറം നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ ഞായറാഴ്ച പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ തൃക്കരിപ്പൂരിലും, ബേഡകം- കുറ്റിക്കോല്‍ അടങ്ങുന്ന മലയോരങ്ങളിലും തിങ്കളാഴ്ചയാണ് ഈദ് ആഘോഷം. തൃക്കരിപ്പൂരിലെ 13 മഹല്ല് ജമാ അത്തുകളിലും ബേഡകം- കുറ്റിക്കോല്‍ ജമാ അത്തുകളിലും തിങ്കളാഴ്ചയായിരിക്കും പെരുന്നാള്‍ എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കര്‍ണാടക ഭട് ക്കലില്‍ നിലാവ് കണ്ടതിനാല്‍ കാസര്‍കോടിന്റെ ചെറുവത്തൂര്‍ കാര്യങ്കോട് പാലംവരെ ദൂരപരിധിയായി ബന്ധപ്പെട്ടവര്‍ നിശ്ചയിക്കുകയായിരുന്നു. സയ്യദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ ഖാസിയായി ചുമതലയുള്ള മഞ്ചേശ്വരത്തിന്റെ ചില ഭാഗങ്ങളിലും തിങ്കളാഴ്ചയാണ് പെരുന്നാള്‍ ആഘോഷിക്കുക. രാവിലെ മുതല്‍ മഴയായതിനാല്‍ ഈദ് ഗാഹുകളില്‍ പെരുന്നാള്‍ നിസ്‌ക്കാരം നടന്നില്ല. പള്ളികളിലായിരുന്നു പെരുന്നാള്‍ നിസ്‌ക്കാരം. മഴയെത്തും പെരുന്നാള്‍ ആഘോഷത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. നിസ്‌ക്കാരം കഴിഞ്ഞശേഷം ബന്ധുവീടുകള്‍ സന്ദര്‍ശിച്ച് സൗഹൃദം പങ്കുവെച്ചു. സന്ദര്‍ശകര്‍ക്കായി വീടുകളിലെല്ലാം പലഹാരങ്ങളും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.
ഞായറാഴ്ച പെരുന്നാള്‍ ആഘോഷിച്ചവര്‍ തന്നെ തിങ്കളാഴ്ച പെരുന്നാള്‍ ആഘോഷിക്കുന്നയിടങ്ങളില്‍ അതിഥികളായെത്തും. രണ്ടുദിവസങ്ങളിലും വൈകിട്ട് മഴയ്ക്ക് ശമനമുണ്ടായാല്‍ വലിയപറമ്പ്, ബേക്കല്‍കോട്ട, പള്ളിക്കര ബീച്ച്, റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ആളുകളുടെ ഒഴുക്കുണ്ടാകും. നീലേശ്വരത്ത് ബോട്ട് യാത്രയ്ക്കും ആളുകളെത്തും.
Also Read:
അഴിമതി, കള്ളവോട്ട്, കള്ളനോട്ട്....തമ്മിലടിച്ചും കേന്ദ്രത്തോട് പരാതിപ്പെട്ടും കേരള ബിജെപി മുങ്ങിത്തപ്പുന്നു

Keywords: Double Eid for Kasaragod, Trikaripure, Kuttikol, Bedakam, news, Karnataka, Cheruvathur, Panchayath, Kerala, Celebration, Kasaragod.