city-gold-ad-for-blogger

നിയമസഭ, മന്ത്രിസഭ അംഗങ്ങളുടെ ശമ്പളം വർധിപ്പിക്കുന്നു; എതിർത്ത് ഏക വനിത; 'ജനങ്ങൾ കോവിഡിന്റെ അലട്ടലിൽ കഴിയുമ്പോൾ ജനപ്രതിനിധികൾ അവരുടെ കാര്യം സമ്പന്നമാക്കുന്നത് മര്യാദയല്ല'

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 24.02.2022) എംഎൽഎമാർ, എംഎൽസിമാർ, മന്ത്രിമാർ എന്നിവരുടെ ശമ്പളത്തിൽ 60 ശതമാനം വർധന വരുത്താനുള്ള ബിൽ സഭാ സംയുക്ത സമ്മേളനം പാസാക്കിയതിന് പിന്നാലെ എതിർപ്പുമായി കോൺഗ്രസ് വനിത അംഗം രംഗത്ത്. ഖാനപൂർ എംഎൽഎ ഡോ. അഞ്ജലി നിംബാൽകർ ട്വിറ്ററിലൂടെയാണ് തന്റെ പ്രതിഷേധം അറിയിച്ചത്.
                                
നിയമസഭ, മന്ത്രിസഭ അംഗങ്ങളുടെ ശമ്പളം വർധിപ്പിക്കുന്നു; എതിർത്ത് ഏക വനിത; 'ജനങ്ങൾ കോവിഡിന്റെ അലട്ടലിൽ കഴിയുമ്പോൾ ജനപ്രതിനിധികൾ അവരുടെ കാര്യം സമ്പന്നമാക്കുന്നത് മര്യാദയല്ല'

ചൊവ്വാഴ്ച നിയമസഭ, ലെജിസ്ലേറ്റീവ് കൗൻസിൽ സംയുക്ത സമ്മേളനം അംഗീകരിച്ച ബിൽ നിയമമാവുന്നതോടെ എംഎൽഎമാരുടേയും എംഎൽസിമാരുടേയും വേതനം 25,000ത്തിൽ നിന്ന് 40,000 രൂപയായി ഉയരും. വിവിധ അലവൻസുകൾക്കും തത്തുല്യ വർധനയുണ്ടാവും. മുഖ്യമന്ത്രിയുടെ ശമ്പളം 50,000 ത്തിൽ നിന്ന് 75,000 രൂപ, മന്ത്രിമാരുടേത് 40,000 ത്തിൽ നിന്ന് 60,000 രൂപ എന്നിങ്ങിനെയാണ് വർധിക്കുക. അലവൻസുകളും വർധനയുടെ തോതിൽ ലഭിക്കും.

ജനങ്ങൾ കോവിഡിന്റെ അലട്ടിൽ നിന്ന് മോചിതരാവാത്ത സാഹചര്യത്തിൽ ജനപ്രതിനിധികൾ അവരുടെ കാര്യം സമ്പന്നമാക്കുന്നത് മര്യാദയല്ലെന്ന് അഞ്ജലി ട്വീറ്റ് ചെയ്തു. ആദ്യം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത്.പാവപ്പെട്ടവരെ സഹായിക്കാൻ പണം ഉപയോഗിക്കുക' - അവർ വ്യക്തമാക്കി. എന്നാൽ അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്ന പ്രക്രിയ മാത്രമാണ് വർധനയെന്ന് സർകാർ അവകാശപ്പെട്ടു. 2015ലാണ് ഒടുവിൽ ഉയർത്തിയത്. കോവിഡ് പ്രതിസന്ധി കാരണം രണ്ടു വർഷം നീണ്ടു.

Keywords: News, Karnataka, MLA, Minister, Cash, COVID-19, People, Top-Headlines, Congress, Conference, Government, Salary Hike, Don’t want salary hike, use money to help poor: K’taka MLA.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia