city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ravisha Thanthri | കുമ്പള പൊലീസ് സ്റ്റേഷന് സുരക്ഷ വർധിപ്പിക്കുന്നതിന് ബാരികേഡ് കെട്ടിയ നടപടി കേട്ടുകേൾവി ഇല്ലാത്തതെന്ന് രവീശ തന്ത്രി കുണ്ടാർ; പൊതുജനങ്ങൾക്ക് സേവനം നിഷേധിക്കരുതെന്നും ആവശ്യം

കാസർകോട്: (www.kasargodvartha.com) കുമ്പള പൊലീസ് സ്റ്റേഷന് സുരക്ഷ വർധിപ്പിക്കുന്നതിന് ബാരികേഡ് കെട്ടിയ നടപടി കേട്ടുകേൾവി ഇല്ലാത്തതും വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. പിണറായി വിജയൻ്റെ ഏഴ് വർഷത്തെ ഭരണത്തിൽ പൊലീസ് സ്റ്റേഷന് പോലും സുരക്ഷ ഒരുക്കേണ്ട ഗതികേടാണ്. എന്നാൽ സുരക്ഷ ഒരുക്കുന്നതിൻ്റെ പേരിൽ സ്റ്റേഷനിൽ എത്തുന്ന ആളുകളെ അകറ്റരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ravisha Thanthri | കുമ്പള പൊലീസ് സ്റ്റേഷന് സുരക്ഷ വർധിപ്പിക്കുന്നതിന് ബാരികേഡ് കെട്ടിയ നടപടി കേട്ടുകേൾവി ഇല്ലാത്തതെന്ന് രവീശ തന്ത്രി കുണ്ടാർ; പൊതുജനങ്ങൾക്ക് സേവനം നിഷേധിക്കരുതെന്നും ആവശ്യം

വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തെ പൊലീസ് പിന്തുടർന്ന് അപകടം ഉണ്ടാവുകയും ഒരു യുവാവ് മരിക്കുകയും ചെയ്ത സംഭവം ദുഃഖകരമാണ്. ലഹരിമരുന്ന് ഉൾപെടെയുള്ളവയുടെ കടത്ത് വ്യാപകമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വാഹന പരിശോധന കർശനമാക്കുന്നതിനെ എതിർക്കാൻ കഴിയില്ല. പ്രായ പൂർത്തിയാകാത്ത വിദ്യാർഥികൾ വാഹനവുമായി നിരത്തിലിറങ്ങുന്നില്ലെന്നും ലൈസൻസുളളവർ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും അധ്യാപകരും മാതാപിതാക്കളും കൂടുതൽ ജാഗ്രത പാലിക്കണമെന്നും രവീശ തന്ത്രി കുണ്ടാർ അഭ്യർഥിച്ചു.

കുമ്പള സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടത് സ്വാഗതാർഹമെന്നും ശതകോടികൾ മുടക്കി വാങ്ങിയ എഐ സാങ്കേതിക വിദ്യ കൂടുതൽ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയാൽ വാഹനങ്ങളെ പിന്തുടർന്ന് അപകടം ഉണ്ടാകുന്ന സാഹചര്യം കുറയ്ക്കുമെന്നും രവീശ തന്ത്രി കുണ്ടാർ കൂട്ടിച്ചേർത്തു.

Keywords: News, Kasaragod, Kerala, Ravisha Thanthri Kuntar, BJP, Kumbla, Police, Investigation, Accident, Don't deny services to the public on the pretext of increasing security: Ravish Thanthri Kuntar.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia