ഭ്രാന്തിൻ്റെ ലക്ഷണം കാണിക്കുന്ന പട്ടിയുടെ ആക്രമണം കാസർകോട്ട് തുടരുന്നു; ബുധനാഴ്ച മൂന്ന് പേരെ അതി ഭീകരമാം വിധം കടിച്ചുകീറി
Sep 23, 2020, 12:12 IST
വെള്ളയും തവിടുനിറവുമുള്ള ആ നായയെ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ; ഭ്രാന്തിൻ്റെ ലക്ഷണം കാണിക്കുന്ന പട്ടിയുടെ ആക്രമണം കാസർകോട്ട് തുടരുന്നു; ബുധനാഴ്ച മൂന്ന് പേരെ അതി ഭീകരമാം വിധം കടിച്ചുകീറി
കാസർകോട്: (www.kasargodvartha.com 23.09.2020) ഭ്രാന്തിൻ്റെ ലക്ഷണം കാണിക്കുന്ന പട്ടിയുടെ ആക്രമണം കാസർകോട്ട് തുടരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് പേരെ കടിച്ച അതേ നായ ബുധനാഴ്ച മൂന്ന് പേരെയാണ് അതി ക്രൂരമായി കടിച്ചുകീറിയത്.
കളനാട്, കട്ടക്കാൽ, ഇടുവുങ്കാൽ, ചെമ്പിരിക്ക ഭാഗങ്ങളിലാണ് ചൊവ്വാഴ്ച വൈകീട്ട് പട്ടിയുടെ ആക്രമണം ഉണ്ടായതെങ്കിൽ ബുധനാഴ്ച ചെമ്പരിക്കയിലാണ് മൂന്ന് പേരെ പട്ടി കടിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ മുറ്റത്ത് അയൽപക്കത്തെ സ്ത്രീകളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ചെമ്പരിക്കയിലെ മഹമൂദിൻ്റെ ഭാര്യ നഫീസയെ (65)യാണ് ആദ്യം ഓടി വന്ന പട്ടി കടിച്ചത്. ദേഹമാസകലം ഗരുതരമായി കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ചെമ്പരിക്കയിലെ തന്നെ റാഷിദിൻ്റെ മകൻ യൂസഫലിയെ (മൂന്ന്) വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പട്ടി കടിക്കുകയായിരുന്നു. രാവിലെ 8.15 മണിയോടെയാണ് സംഭവം.
വെള്ളയും തവിടുനിറവും കലർന്ന പട്ടിയാണ് എല്ലാ സ്ഥലത്തും ആക്രമണം നടത്തി കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാർ വെളിപ്പെടുത്തി. ഈ പട്ടിയെ പിടികൂടാനുള്ള ശ്രമം നാട്ടുകാർ നടത്തിവരുന്നുണ്ട്.
Keywords: Kerala, News, Kasaragod, Melparamba, Chembarika, Dog, Dog bite, Street dog, Treatment, Hospital, Attack, Top-Headlines, Dog continues biting at Kasargod: On Wednesday, three people were brutally bitten.