city-gold-ad-for-blogger

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി തലവന്മാരെ തെരഞ്ഞെടുത്തു; കാസർകോട്ട് പെൺകോയ്മ; ആണുങ്ങൾ രണ്ടു മാത്രം

കാസർകോട്: (www.kasargodvartha.com 14.01.2021) ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻമാരെ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. ശാനവാസ് പാദൂർ, ഷിനോജ് ചാക്കോ എന്നിവർ ഒഴികെ എല്ലാം സ്ത്രീകളാണ് സമിതിയിൽ അധ്യക്ഷന്മാർ. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സനായി ഗീത കൃഷ്ണൻ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സനായി കെ ശകുന്തള എന്നിവരെ തെരഞ്ഞെടുത്തു. 

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി തലവന്മാരെ തെരഞ്ഞെടുത്തു; കാസർകോട്ട് പെൺകോയ്മ; ആണുങ്ങൾ രണ്ടു മാത്രം

രണ്ട് സ്ഥാനങ്ങളും വനിതകൾക്കായി സംവരണം ചെയ്യപ്പെട്ടതാണ്. ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സനായി അഡ്വ. സരിത എസ് എൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനായി ഷിനോജ് ചാക്കോ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഷിനോജ് കേരള കോൺഗ്രസ്(എം) പ്രതിനിധിയാണ്. അഡ്വ. എസ് എൻ സരിത സി പി ഐയുടെ ഏക അംഗമാണ്.

വൈസ് പ്രസിഡൻറ് ശാനവാസ് പാദൂരാണ് ധനകാര്യ സ്ഥിരം സമിതി ചെയർമാൻ. തെരഞ്ഞെടുപ്പിന് ശേഷം സ്ഥിരം സമിതി ചെയർപേഴ്‌സൻമാർ ഓഫീസുകളിലെത്തി ചുമതലയേറ്റു. എ ഡി എം എൻ ദേവീദാസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Keywords:  Kerala, News, Kasaragod, Municipality, District-Panchayath, Elected, Selection, Top-Headlines, Chairpersons, District Panchayat Standing Committee Chairpersons elected.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia