city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യത്തിൻ്റെയും ലഹരിയുടെയും അടിമകളായി വഴിപിഴക്കാതെ യുവ സമൂഹം കർമനിരതരാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ; ജെ സി ഐ ബേക്കൽ ഫോർട് ഭാരവാഹികൾ ചുമതലയേറ്റു

ഉദുമ: (www.kasargodvartha.com 01.03.2021) മദ്യത്തിൻ്റെയും ലഹരിയുടെയും അടിമകളായി വഴിപിഴക്കാതെ യുവ സമൂഹം കർമനിരതരാകണമെന്നും അത്തരക്കാരെ വാർത്തെടുക്കാൻ ജെ സി ഐ പോലുള്ള യുവജന പ്രസ്ഥാനങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. കാപ്പിൽ സനാബിലകത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ജെ സി ഐ ബേക്കൽ ഫോർട് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.
                                                                         
മദ്യത്തിൻ്റെയും ലഹരിയുടെയും അടിമകളായി വഴിപിഴക്കാതെ യുവ സമൂഹം കർമനിരതരാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ; ജെ സി ഐ ബേക്കൽ ഫോർട് ഭാരവാഹികൾ ചുമതലയേറ്റു

മികച്ച ബിസിനസ് സംരംഭകനുള്ള ജെ സി ഐ ബിസിനസ് എക്സലൻസ് അവാർഡ് ഹസൻ യാഫാ ചിത്താരിക്കും, ആതുര സേവന രംഗത്തെ മികവുറ്റ സേവനത്തിനുള്ള ജെ സി ഐ ഹെൽത് ഐകൺ അവാർഡ് ഡോ. നൗഫൽ കളനാടിനും ബേബി ബാലകൃഷ്ണൻ സമ്മാനിച്ചു. ഗൾഫിലും നാട്ടിലും ബിസിനസ്‌ സ്ഥാപനങ്ങളുള്ള ഹസൻ യാഫ, ജീവ കാരുണ്യ മേഖലയിലും സജീവമാണ്.

പരിപാടിയിൽ മുഹമ്മദ് അലി മഠത്തിൽ അധ്യക്ഷത വഹിച്ചു. അഡ്വ. എ വി വാമൻകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബിസിനസ് പുരസ്കാര ജേതാവ് ഹസൻ യാഫ ചിത്താരി, മേഖല അധ്യക്ഷൻ വി കെ സജിത് കുമാർ, ഉപാധ്യക്ഷൻ ജോബിൻ ബാബു, കെ ബി എം ശരീഫ്, ശാനവാസ് എം ബി, ശരീഫ് പൂച്ചക്കാട്, ഹസൈനാർ ഉദുമ, അസ്ഹർ മൂലയിൽ പ്രസംഗിച്ചു.

കഴിഞ്ഞയാഴ്ചയാണ് ജെ സി ഐ ബേക്കൽ ഫോർടിൻറെ പുതിയ ഭാരവാഹികളെ ജനറൽ ബോഡി യോഗം തെരെഞ്ഞടുത്തത്. പ്രസിഡൻറായി ബി കെ സാലിം ബേക്കലിനെയും സെക്രടറിയായി ശരീഫ് പൂച്ചക്കാടിനെയും, ട്രഷററായി ജിഷാദ് ചെർക്കളയെയും തിരഞ്ഞെടുത്തിരുന്നു. മറ്റ് ഭാരവാഹികൾ: കെ എച് നാസർ, ശംസീർ അതിഞ്ഞാൽ, ഉമറുൽ ഫാറൂക്ക്, അഹമദ് മൻസൂർ (വൈസ് പ്രസിഡന്റ്) സഫ്‌വാൻ അതിഞ്ഞാൽ (ജോയിൻ്റ് സെക്രടറി), ഡോ. നൗഫൽ കളനാട്, അനസ് ക്വാളിറ്റി, സമീർ ബേക്കൽ, ഖാദർ പള്ളിപ്പുഴ, നസീർ പള്ളിപ്പുഴ, ശഹ്സാദ് ഫുർഖാൻ (ഡയറക്ടർ), നിഹാൽ അബ്ദുല്ല (ജൂനിയർ ജെസി ചെയർമാൻ)
വാർഷിക ജനറൽ ബോഡി യോഗത്തിൽ മുഹമ്മദ് അലി മഠത്തിൽ അധ്യക്ഷത വഹിച്ചു. കെ ബി എം ശരീഫ്, ഫാറൂഖ് കാസ്‌മി, ശരീഫ് കാപ്പിൽ, സൈഫുദ്ദീൻ കളനാട്, മുഹാജിർ പൂച്ചക്കാട്, ഹസൈനാർ ഉദുമ, അസറുദ്ദീൻ മൂലയിൽ പ്രസംഗിച്ചു.


Keywords:  News, Uduma, Kasaragod, Top-Headlines, District-Panchayath Kerala, State, District Panchayat President, Baby Balakrishnan, Alcohol and intoxication, District Panchayat President Baby Balakrishnan said that the youth should not be misled by alcohol and intoxication.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia