city-gold-ad-for-blogger

ബയോഫ്ലോക് ടാങ്കിലെ തിലാപ്പിയ മത്സ്യത്തിൻ്റെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി നിർവ്വഹിച്ചു

കാസർകോട്: (www.kasargodvartha.com 16.01.2021) സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ബയോഫ്ലോക് ടാങ്കിലെ തിലാപ്പിയ മത്സ്യത്തിൻ്റെ ജില്ലാതല വിളവെടുപ്പ് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

ബയോഫ്ലോക് ടാങ്കിലെ തിലാപ്പിയ മത്സ്യത്തിൻ്റെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി നിർവ്വഹിച്ചു

പള്ളിക്കര പഞ്ചായത്തിലെ പാക്കത്ത് ഒരു കൂട്ടം ചെറുപ്പക്കാർ ആരംഭിച്ച കൃഷിയിലെ വളർച്ചയെത്തിയ മീനുകളെ വലയിൽ എടുത്താണ് മന്ത്രി ഉദ്ഘാടന ചടങ്ങ് നടത്തിയത്.

മത്സ്യകൃഷിയിലെ നൂതന സാങ്കേതിക വിദ്യയായ ബയോഫ്ലോക് ടാങ്ക് രീതി അവലംബിച്ച് വിജയം വരിച്ച യുവാക്കളെ മന്ത്രി അനുമോദിച്ചു. സുഭിക്ഷ കേരളത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിൻ്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെയും സംയുക്ത നേതൃത്വത്തിലാണ് യുവാക്കൾ കൃഷി ഒരുക്കിയത്.

കോവിഡിൻ്റെ വരവോടെ നാട് നേരിട്ട സാഹചര്യം നേരിടാൻ സംസ്ഥാന സർകാർ ആവിഷ്ക്കരിച്ച വിവിധങ്ങട്ടായ പദ്ധതികളുടെ കൂടെയാണ് സുഭിക്ഷ കേരളം പദ്ധതിയുടെ തുടക്കമെന്നും പദ്ധതി നാട്ടിൽ ചരിത്ര നേട്ടമാണ് ഉണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു.


രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും കാണാത്ത സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് കോവിഡ് പ്രതിരോധ കാലത്ത് സംസ്ഥാനത്ത് നടന്നതെന്നും മന്ത്രി പറഞ്ഞു. മാറിയ കാലത്ത് നൂതന രീതിയിൽ നടത്തിയ ഇത്തരം സംരംഭങ്ങൾ നാടിന് ആവശ്യമാണെന്നും കൂടുതൽ തൊഴിലും ഭക്ഷ്യ വിഭവവും സാമ്പത്തികവും നൽകുന്ന സംരംഭങ്ങൾ മാതൃകയാണ്. നിലവിൽ ജില്ലയിലെ 150 ഇടങ്ങളിൽ ഇത്തരത്തിൽ മത്സ്യ കൃഷി നടന്നു വരുന്നുണ്ട്. അത് ഇനിയും വ്യാപിപ്പിക്കേണ്ടതുണ്ട്. സർകാറിൻ്റെ പദ്ധതികൾക്ക് യുവ തലമുറ കാണിക്കുന്ന ആവേശം ഇനിയും ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ കെ കുഞ്ഞിരാമൻ എം എൽ എ അധ്യക്ഷനായി. ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ മുഖ്യ അതിഥിയായി. പഞ്ചായത്ത് അംഗം ഫാത്വിമത് ശംന, വാർഡ് മെമ്പർ ലീന രാഘവൻ തുടങ്ങിയവർ സംസാരിച്ചു.

പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം കുമാരൻ സ്വാഗതവും ജില്ലാ ഫിഷറീസ് ഡെപ്യൂടി ഡയറക്ടർ പി വി സതീശൻ നന്ദിയും പറഞ്ഞു.

Keywords:  Kerala, News, Kasaragod, Minister, E.Chandrashekharan, Fish, Government, Inauguration, K.Kunhiraman MLA, Top-Headlines, Pallikara, District level inauguration of tilapia fish in biofloc tank by Revenue Minister.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia