Biodiversity Award | ഹരിത വ്യക്തി മുതല്‍ മികച്ച ബിഎംസി വരെയുള്ള ഏഴ് ജൈവ വൈവിധ്യ പുരസ്‌കാര വിതരണവും ശില്‍പ ശാലയും 14ന് പൊലിയം തുരുത്തില്‍ നടക്കും; ജില്ലയുടെ സസ്യ-പക്ഷി-ജന്തു പൂവുകളുടെ പ്രഖ്യാപനവും ഉണ്ടാവും
Oct 11, 2023, 20:03 IST
കാസര്‍കോട്: (KasargodVartha) ജില്ലാ പഞ്ചായത്തിന്റെയും ജൈവ വൈവിധ്യ പരിപാലന സമിതിയുടെയും ആഭിമുഖ്യത്തില്‍ ജൈവ വൈവിധ്യ സംരക്ഷണ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍തനങ്ങല്‍ നടത്തിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയിലായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മൂന്ന് വ്യക്തിഗത അവാര്‍ഡുകള്‍ ഉള്‍പ്പെടെ ഏഴ് വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ ഹരിത വ്യക്തിയായി നീലേശ്വരം കടിഞ്ഞിമൂലയിലെ പിവി ദിവാകരനെ തിരഞ്ഞെടുത്തു.
വിശാലമായ ശലഭോദ്യാനം, പച്ചതുരുത്ത്, ഔഷധതോട്ടം, സ്‌കൂള്‍ ജൈവവൈവിധ്യ രജിസ്ടര്‍ മധുരവനം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിയാണ് പാടിക്കല്‍ സ്‌കൂളും ഇതേ അവാര്‍ഡ് നേടിയത്. മികച്ച ഹരിത കലാലയമായി കാസര്‍കോട് ഗവ. കോളജിനെ തിരഞ്ഞെടുക്കപ്പെട്ടു. ഇതേ വിഭാഗത്തില്‍ പൊവ്വല്‍ എല്‍ ബി എസ് ഇന്‍ഞ്ചിനീയറിംഗ് കോളജ് പ്രത്യേക പരാമര്‍ശത്തിനും അര്‍ഹരായി, അശോകവനം പദ്ധതി, പച്ചതുരുത്തുകള്‍, ബാംബൂസെറ്റം ബുദ്ധമയൂരിയുടെ സംരക്ഷണത്തിനായി മുള്ളിലം നഴ്‌സറി രണ്ടര ഏക്കറിലുള്ള ജൈവ വൈവിധ്യ പാര്‍ക് ആര്‍ഇടി ഗാര്‍ഡന്‍, ഫ്രൂട് ഗാര്‍ഡന്‍ പെരിയ പോളത്താളിയുടെ പഠനം, സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് കാസര്‍കോട് ഗവ. കോളജിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
കാസര്‍കോട് ഗ്രൗണ്ടിന് ചുറ്റും പച്ചതുരുത്ത്, കുളം സംരക്ഷണം, മേരി മാട്ടി മേരാ ദേശ് ഭാഗമായുള്ള പച്ചതുരുത്ത് രണ്ടര ഏകര്‍ ബയോസിറ്റി പാര്‍ക് എന്നിവ സ്ഥാപിച്ചാണ് എല്‍ബിഎസ് പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായത്. മികച്ച സര്‍കാര്‍ ഇതര സംഘടനയായി പുലരി അരവത്ത് തിരഞ്ഞെടുക്കപ്പെട്ടു. കണ്ടല്‍ സംരക്ഷണം, പരമ്പരാകത നെല്‍വിത്തുകളുടെ സംരക്ഷണം, കാർഷിക വികസന പദധതിയുടെ വികസനത്തിനുള്ള പ്രോസ്താഹന പദ്ധതികള്‍, കാനം സംരക്ഷണം, അശേകവനം തുടങ്ങിയ പദ്ധതികളും നടപ്പിലാക്കിയതിനാണ് പുലരി അരവത്ത് അവാര്‍ഡ് നേടിയത്.
ജില്ലയുടെ സസ്യം, ജില്ലയുടെ പക്ഷി-ജന്തു, പൂവ് എന്നിവയുടെ പ്രഖ്യാപനവും ഇതേ പരിപാടിയില്‍ വെച്ച് ജില്ലാ കളക്ടര്‍ നടത്തും. പുരസ്‌കാര വിതരണവും ശില്‍പശാലയും ജില്ലയുടെ ചുമതലവഹിക്കുന്ന തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. സിഎച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിക്കും. വാര്‍താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് ബിഎംസി അംഗം ടിഎം സുസ്മിത, ജില്ലാ കോര്‍ഡിനേറ്റര്‍ ബിഎം അഖില, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് വി ബാബു, ഫരീദ ഗുരിക്കള്‍, എം കണ്ണന്‍ നായര്‍എന്നിവര്‍ പങ്കെടുത്തു.
Keywords: News, Malayalam News, Biodiversity Award, Press Club, Distribution of seven Biodiversity Awards from Green Person to Best BMC on 14th.
കാവ്, പുഴ, തോട്, കണ്ടല്‍, കുളം തുടങ്ങിയ കൃഷി ഒഴികെയുള്ള മേഖലയില്‍ ജൈവ വൈവിധ്യ രംഗത്ത് പ്രവര്‍തിക്കുന്ന വ്യക്തിക്കാണ് പുരസ്‌കാരം. കണ്ടല്‍ ചെടിയുടെ നഴ്‌സറിയും വ്യാപനവും ഔഷധ ചെടിയുടെ ശേഖരവും നഴ്‌സറിയും ഒരുക്കിയിട്ടുള്ള ദിവാകരന്‍ മികച്ച ജൈവ വൈവിധ്യ പുരസ്‌കാരം നേടിയിരിക്കുകയാണ്. ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശമായി ബേക്കല്‍ പനയാലിലെ 17 കാരനായ കെവി അഭയിയേയും തിരഞ്ഞെടുത്തിട്ടുണ്ട്. കണ്ടല്‍കാട് സംരക്ഷണം, പക്ഷി നിരിക്ഷണം, വനവത്കരണം എന്നീ മേഖലയില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നതിനാണ് അഭയിയെ പ്രത്യേക പരാമര്‍ശത്തിന് തിരഞ്ഞെടുത്തത്.
മികച്ച സസ്യ-ജന്തു-പക്ഷി സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന കര്‍ഷകന്‍ ഹരിദാസ് പെരിയയെ മികച്ച ജന്തു സംരക്ഷകനായി തിരെടുത്തു. പശു, ആട്, കോഴി, മീന്‍, തേനീച എന്നിവയെ വളര്‍ത്തുന്നതോടൊപ്പം മീന്‍ കുളത്തിലെ ജലം ഉപയോഗിച്ചുള്ള കൃഷി രീതി പ്രചരിപ്പിച്ചതിനാണ് ഹരിദാസിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ജീറോം സേവിയര്‍ പുരസ്‌കാരത്തിന് പെരിയയിലെ പി നാരായണന്‍ എന്ന കണ്ണാലയം നാരായണനെയും രവീന്ദ്രന്‍ കുടക്കാടിനെയും തിരഞ്ഞെടുത്തു. സസ്യം-ജന്തു വര്‍ഗങ്ങളുടെ ജനിതക സംരക്ഷണത്തിനായി നൂതന മാര്‍ഗങ്ങല്‍ കണ്ടെത്തി അവ സംരക്ഷിക്കുന്നതിനും കൂടുതല്‍ ഉത്പാതിപ്പിക്കാനും ആവശ്യമായ പ്രവര്‍തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന വ്യക്തികള്‍ക്കാണ് ജീറോം പുരസ്‌കാരം നല്‍കുന്നത്.
102 തരം പയര്‍ വര്‍ഗങ്ങള്‍ സംരക്ഷിച്ച് കൃഷി ചെയ്യുന്നതോടൊപ്പം ഏഴ് ഏകര്‍ സ്ഥലത്ത് മറ്റു വിളകളും കൃഷികളും ചെയ്തുവരുന്നതിനാണ് ക്ണ്ണാലയം നാരായണന് അവാര്‍ഡ് ലഭിച്ചത്. നാടനും ഹൈബ്രിഡുമായി 12-ഓളം നെല്‍വിത്തിനിങ്ങള്‍ കൃഷി ചെയ്യുകയും വാഴ, മാവ്, കവുങ്ങ് എന്നിവയുടെ നാടന്‍ ഇനങ്ങളും ഹൈബ്രിഡുമായ വൈവിധ്യങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നതിനാണ് രവീന്ദ്രന്‍ കുടക്കാടിനെയും ഇതേ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
മികച്ച ബിഎംസിക്കുള്ള അവാര്‍ഡുകള്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെയും വലിയപറമ്പ് പഞ്ചായത്തിലെയും ബിഎംസി പങ്കിട്ടു. ജൈവവൈവിധ്യ സംരക്ഷണം മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ ശ്രദ്ധേയമായ പ്രവര്‍തനങ്ങല്‍ നടത്തിയതിനാണ് ഈ രണ്ട് ബിഎംസികളെയും അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ഹരിത വീതി, മിയാവാക്കി, 100-ലധികം പച്ചതൊഴുത്തുകള്‍, ശ്രദ്ദേയമായ മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ എബിഎസ് പദ്ധതിയിലുള്‍പ്പെടുത്തി അനടക്കാവ് മുതല്‍ തടിയങ്കൊവ്വല്‍ വരെ റോഡിനിരുവശവും പല വൃക്ഷ തൈകള്‍ നട്ട് പരിപാലിക്കുന്ന ഹരിത വീതിയുള്ള പദ്ധതി നടപ്പിലാക്കിയതിനും കൂടാതെ, പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ സ്‌കൂളുകളിലും ജൈവവൈവിധ്യ ക്ലബ് രൂപീകരിക്കുന്നതിനുള്ള പ്രവര്‍തനങ്ങള്‍ നടത്തിയതിനുമാണ് തൃക്കരിപ്പൂരിനെ ബിഎംസി അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
ഇടയിലക്കാവിന് ദേശീയതലത്തിലുള്ള ബിഎച്എസ് പദവി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, കടലോര സംരക്ഷണത്തിനായി ആയിരക്കണക്കിന് കാറ്റാടി മരങ്ങളുടെ നഴ്‌സറി കണ്ടല്‍ വത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങല്‍ നടത്തിയതിനാണ് വലിയപറമ്പ് ബിഎംസിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസികാരം ബേക്കല്‍ ജിഎഫ്എച്എസ്എസ്, ചെറുവത്തൂര്‍ പാടിക്കീല്‍ ജിയുപി സ്‌കൂള്‍ എന്നിവർ പങ്കിട്ടു. വേറിട്ട് ജൈവവൈവിദ്യ സംരക്ഷണ പ്രവര്‍തനങ്ങൾ നടത്തിയ ബേക്കല്‍ ജിഎഫ്എച്എസ്എസ് ആര്‍ഇടി സസ്യങ്ങളുടെ വിപുലമായ നഴ്‌സറിയും കണ്ടല്‍ സംരക്ഷണവും മധുരവനം പദ്ധതിയും നടപ്പിലാക്കിയാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.