ആംബുലന്‍സിന് വഴിയൊരുക്കിയില്ല; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
Jan 20, 2022, 23:43 IST
മംഗ്‌ളൂറു: (www.kasargodvartha.com 20.01.2022) ആംബുലന്‍സിന്റെ സഞ്ചാരം തടസപ്പെടുത്തിയെന്ന കേസിൽ കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കെ മോനിഷിനെയാണ് (28) മംഗ്ളൂറു നോര്‍ത് ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച വൈകുന്നേരം രോഗിയേയും വഹിച്ച് മംഗളൂറുവില്‍ നിന്ന് ഭട്കലിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്.
ഏകദേശം 40 കിലോമീറ്റര്‍ ദൂരം ആംബുലന്‍സിന് മുന്നില്‍ കാര്‍ തടസം സൃഷ്ടിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ നിരന്തരം ഹോണ്‍ അടിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് ചുവന്ന കാറിന്റെ ചലനങ്ങള്‍ ആംബുലന്‍സ് ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന്റെ പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Keywords: News, Karnataka, Arrest, Top-Headlines, Car, Ambulance, Hospital, Social-Media, Did not pave the way for the ambulance; Car driver arrested.
< !- START disable copy paste -->