city-gold-ad-for-blogger

DGP Visit | ഡിജിപി ഡോ. ശെയ്ഖ് ദർവേശ് സാഹിബ് കാസർകോട്ട് എത്തുന്നു; വരുന്നത് പദവി ഏറ്റെടുത്ത ശേഷം ആദ്യമായി; ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംബന്ധിക്കും

കാസർകോട്: (www.kasargodvartha.com) സംസ്ഥാന പൊലീസ് മേധാവിയായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി ഡോ. ശെയ്ഖ് ദർവേശ് സാഹിബ് കാസർകോട്ട് എത്തുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലാകളിലും സന്ദർശനം നടത്തുന്നതിന്റെ ആദ്യ പടിയായാണ് ഡിജിപി കാസർകോട്ട് വരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുന്ന ഡിജിപി ക്രമസമാധാന പാലനം സംബന്ധിച്ച നിർണായക നിർദേശങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

DGP Visit | ഡിജിപി ഡോ. ശെയ്ഖ് ദർവേശ് സാഹിബ് കാസർകോട്ട് എത്തുന്നു; വരുന്നത് പദവി ഏറ്റെടുത്ത ശേഷം ആദ്യമായി; ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംബന്ധിക്കും

കാസർകോട്ട് കഴിഞ്ഞ ദിവസമുണ്ടായ വർഗീയ വിദ്വേഷ മുദ്രാവാക്യവും അതിനെ തുടർന്നുണ്ടായ പ്രതിഷേധവും സംബന്ധിച്ച് ഡിജിപി വിശദീകരണം ആരായുമെന്നാണ് കരുതുന്നത്. നേരത്തെ കാസർകോട് എസ് പി ആയിരുന്ന ശെയ്ഖ് ദർവേശ് സാഹിബ് ജില്ലാ പൊലീസിന്റെ പ്രവർത്തങ്ങളിൽ കാതലായ പല മാറ്റങ്ങളും കൊണ്ടുവന്നിരുന്നു.

പൈവളികെ പൊലീസ് സ്റ്റേഷൻ വേണമെന്നതടക്കം ജില്ലയിൽ പൊലീസ് സേനയുടെ ആവശ്യങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും മറ്റ് പ്രയാസങ്ങളും ഉദ്യോഗസ്ഥർ ഡിജിപിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ കാസർകോട്ട് എത്തുന്ന ഡിജിപി പിന്നീട് കണ്ണൂരിലേക്ക് മടങ്ങും. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സമ്മേളനത്തിലും ഡിജിപി സംബന്ധിക്കും.

Keywords: News, Kasaragod, Kerala, DGP, Dr Sheikh Darvesh Sahib, Police, DGP Dr Sheikh Darvesh Sahib to visit Kasaragod.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia