city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മിഴിവോടെ ആസ്ഥാന മന്ദിരം; കാസർകോട് സെർവീസ് സഹകരണ ബാങ്കിന് അത്യാധുനിക കെട്ടിടം; മന്ത്രി ഇ പി ജയരാജൻ നാടിന് സമർപ്പിച്ചു

കാസർകോട്: (www.kasargodvartha.com 22.02.2021) സെർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം വ്യവസായ മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു. 39 വർഷമായുള്ള  ബാങ്കിന്റെ പ്രവർത്തനത്തിലെ നാഴിക കല്ലായി മാറുകയായിരുന്നു അത്യാധുനിക രീതിയിൽ നവീകരിച്ച ആസ്ഥാന മന്ദിര ഉദ്‌ഘാടനം. തായലങ്ങാടിയിൽ വാടക കെട്ടിടത്തിൽ നിന്ന് കാസർകോട് നഗര മധ്യത്തിൽ സ്വന്തം ആസ്ഥാന മന്ദിരത്തിലേക്കുള്ള വളർച്ച ബാങ്കിന്റെ പ്രവർത്തന മികവ് കാട്ടുന്നു. 6 ബ്രാഞ്ചുകളും സുപെർ ഗ്രേഡുമുള്ള ബാങ്കാണ് ഇന്ന് ഇത്. 

മിഴിവോടെ ആസ്ഥാന മന്ദിരം; കാസർകോട് സെർവീസ് സഹകരണ ബാങ്കിന് അത്യാധുനിക കെട്ടിടം; മന്ത്രി ഇ പി ജയരാജൻ നാടിന്  സമർപ്പിച്ചു



എൻ എ നെല്ലിക്കുന്ന്‌ എംഎൽഎ അധ്യക്ഷനായി. മുൻ എംപി  പി കരുണാകരൻ, സിപിഎം ജില്ല സെക്രടറി എം വി ബാലകൃഷ്‌ണൻ, അഡ്വ. സി എച്‌ കുഞ്ഞമ്പു, എ ഷാജൻ, എം ആനന്ദൻ, കെ മുരളീധരൻ, ടി എം ലത, എ അനിൽകുമാർ, പി ബൈജുരാജ്‌, കെ എ മുഹമ്മദ്‌ ഹനീഫ, അസീസ്‌ കടപ്പുറം, എ ഗോപാലൻ നായർ, കെ വി ഭാസ്‌കരൻ സംസാരിച്ചു. സെക്രടറി എം സുമതി റിപോർട്‌ അവതരിപ്പിച്ചു.  ബാങ്ക്‌ പ്രസിഡന്റ്‌ എസ്‌ ജെ പ്രസാദ്‌ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ പി ദാമോദരൻ  നന്ദിയും പറഞ്ഞു.

Keywords:  Kerala, News, Kasaragod, Top-Headlines, Co-operation-bank, Bank, Building, Inauguration, LDF, Minister, Developed Building for Kasargod Service Co-operative Bank; Minister EP Jayarajan inaugurated.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia