വിദേശത്തുള്ളവര്‍ക്ക് നാട്ടിലെത്താതെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം; സൗകര്യം ഒരുക്കി മോടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: (www.kvartha.com 08.01.2021) വിദേശത്തുള്ളവര്‍ക്ക് നാട്ടിലെത്താതെ ഇനി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം. അന്യരാജ്യങ്ങളില്‍ തൊഴില്‍ സംബന്ധമായി താമസമാക്കിയ നമ്മുടെ സംസ്ഥാനത്തെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനായോ ലേണേഴ്സ് ലൈസന്‍സിന് അപേക്ഷിക്കുന്നതിനായോ Form 1A (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്), കാഴ്ച പരിശോധന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ ഓണ്‍ലൈനായി അപേക്ഷയും രേഖകളും സമര്‍പ്പിക്കാനുള്ള സംവിധാനം മോടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തി.
അന്യരാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതാത് രാജ്യത്ത് തൊഴില്‍ ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടറോ അല്ലെങ്കില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഡോക്ടറോ ഇംഗ്ലീഷില്‍ നല്കുന്നതോ അല്ലെങ്കില്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തതോ ആയ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാവുന്നതും ആയത് സ്വീകരിക്കുന്നതാണെന്നും മോടോര്‍ വാഹന വകുപ്പ് അറിയിച്ചു.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Vehicle, Department of Motor Vehicles has facilitated the renewal of driving license of expatriates living abroad







