city-gold-ad-for-blogger

ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

പട്ടാമ്പി: (www.kasargodvartha.com 19.06.2017) ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാരക്കാട് താഴത്തേതില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ബഷീര്‍ (31)ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പനി മൂര്‍ഛിച്ചതേടെ പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

ഭാര്യ: ഹസീന. മകന്‍: ഇന്‍സാഫ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11 മണിക്ക് കാരക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. റെഡിമെയ്ഡ് വസ്ത്രവ്യാപാരിയാണ്.

ഇതോടെ കാരക്കാട് പ്രദേശത്ത് ഡെങ്കിപ്പനി മരണം മൂന്നായി. രണ്ട് ദിവസം മുമ്പ് പാറപ്പുറത്ത് വരമംഗലത്ത് മുഹമ്മദ് ബഷീറിന്റെ മകള്‍ ആഇശ സന പനി ബാധിച്ച് മരണപ്പെട്ടിരുന്നു. ജൂണ്‍ ആദ്യത്തില്‍ കാരക്കാട് തിയ്യാട്ടില്‍ ബഷീറും (28) പനി ബാധിച്ച് മരിച്ചിരുന്നു. ഈ പ്രദേശത്തെ നിരവധി പേര്‍ പനി ബാധിച്ച് ചികിത്സയിലാണ്.

ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Death, Fever, Top-Headlines, Dengue fever: Youth dies

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia