Underpass | നുള്ളിപ്പാടിയിൽ അടിപ്പാതയ്ക്കായി പ്രദേശവാസികൾ ആക്ഷൻ കമിറ്റി രൂപവത്കരിച്ച് പ്രക്ഷോഭത്തിലേക്ക്
Jan 10, 2024, 22:35 IST
കാസർകോട്: (KasargodVartha) നഗരത്തിലെ പ്രധാന ജങ്ഷനായ നുള്ളിപ്പാടിയിൽ അടിപ്പാത അനുവദിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിലേക്ക്. ചെന്നിക്കര, നുള്ളിപ്പാടി, നേതാജി ഹൗസിങ് കോളനി, സുരഭി ഹൗസിങ് കോളനി, ജെപി ഹൗസിങ് കോളനി, തളങ്കര ക്ലസ്റ്റർ, ബദി ബാഗിലു, കോട്ടക്കണ്ണി എന്നിവിടങ്ങളിലായി രണ്ടായിരത്തോളം വീടുകളുണ്ട്.
സ്വകാര്യ ആശുപത്രി, നഗരസഭാ പൊതുശ്മശാനം, റേഷൻ ഷോപ്പ്, നുള്ളിപ്പാടി അയ്യപ്പ സ്വാമി ക്ഷേത്രം, നുള്ളിപ്പാടി മുഹ്യുദ്ധീൻ ജുമാ മസ്ജിദ്, കോട്ടക്കണ്ണി ചർച്ച്, അണങ്കൂർ ആയുർവേദാശുപത്രി, ഓട്ടോ സ്റ്റാൻഡ്, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്. അടിപ്പാതയില്ലെങ്കിൽ ഇവിടെയെത്തുന്നവരുടെ ജീവിതം പ്രയാസമാകും.
ആക്ഷൻ കമ്മിറ്റി രൂപീകരണ യോഗത്തിൽ ഹാരിസ് നുള്ളിപ്പാടി അധ്യക്ഷനായി. നഗരസഭാ കൗൺസിലർമാരായ വരപ്രസാദ് കോട്ടക്കണ്ണി, എം ലളിത, ശാരദ, വിമല ശ്രീധർ, വിവിധ സംഘടന പ്രതിനിധികളും സംസാരിച്ചു. അനിൽ ചെന്നിക്കര സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: നഗരസഭാ കൗൺസിലർ പി രമേശൻ (ചെയർമാൻ), വരപ്രസാദ് കോട്ടക്കണ്ണി, അനിൽ ചെന്നിക്കര, ഹാരിസ് നുള്ളിപ്പാടി (കൺവീനർ).

Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Nullipady, Kasargod, Action Committee, Nullipady, Demand for underpass at Nullipady.