city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Medical College | 'ഉക്കിനടുക്കയിലുള്ളത് അസ്ഥികൂടം മാത്രം'; കാസർകോട് മെഡികൽ കോളജ് യാഥാർഥ്യമാക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ; 2 വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാനാണ് സർകാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി; തന്റെ സ്വന്തമെന്ന നിലയിലാണ് കാണുന്നതെന്നും വീണാ ജോർജ്

തിരുവനതപുരം: (KasaragodVartha) രണ്ട് വർഷത്തിനുള്ളിൽ കാസർകോട് മെഡികൽ കോളജ് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സർകാർ അതിന് പ്രതിജ്ഞാബന്ധമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിയമസഭയിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. ടാറ്റ ആശുപത്രി നിൽക്കുന്നിടത്ത് സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കുന്നതടക്കം കാസർകോടിന്റെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൃത്യമായ ഇടപെടലുകൾ സർകാർ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കാസർകോട് മെഡികൽ കോളജ് തന്റെ സ്വന്തമെന്ന നിലയിലാണ് പരിഗണിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
    
Medical College | 'ഉക്കിനടുക്കയിലുള്ളത് അസ്ഥികൂടം മാത്രം'; കാസർകോട് മെഡികൽ കോളജ് യാഥാർഥ്യമാക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ; 2 വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാനാണ് സർകാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി; തന്റെ സ്വന്തമെന്ന നിലയിലാണ് കാണുന്നതെന്നും വീണാ ജോർജ്

കാസർകോട് മെഡികൽ കോളജിൽ ഇപ്പോൾ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സൗകര്യം മാത്രമാണ് ഉള്ളതെന്നും പൂർണതോതിൽ യാഥാർഥ്യമാക്കണമെന്നും എൻ എ നെല്ലിക്കുന്ന് സബ്മിഷനിൽ ചൂണ്ടിക്കാട്ടി. ഒരേസമയം തറക്കല്ലിട്ട ഇടുക്കി മെഡികൽ കോളജിൽ ചികിത്സയും എംബിബിഎസ് കോഴ്സും ആരംഭിച്ചു. കാസർകോട് ഉക്കിനടുക്കയിൽ ഇപ്പോഴുമുള്ളത് മെഡികൽ കോളജിന്റെ അസ്ഥികൂടം മാത്രമാണെന്നും കാസർകോട്ടെ ജനതയ്ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാസർകോടിനോട് പ്രത്യേക പരിഗണന നൽകിയാണ് സർകാർ മുന്നോട്ട് പോകുന്നതെന്ന് മറുപടിയായി മന്ത്രി പറഞ്ഞു. മെഡികൽ കോളജിന് 2012 മാർച് മാസത്തിൽ അനുമതി ലഭിച്ച് 2013ൽ തറക്കല്ലിട്ടെങ്കിലും 2016ൽ എൽഡിഎഫ് സർകാരിന്റെ കാലത്താണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. 2023ൽ 273 അധ്യാപക - അനധ്യാപക തസ്തികകൾ സൃഷ്ടിച്ചു. നിലവിൽ 50 ശതമാനത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. പൂർണമായി പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ കൂടുതൽ തസ്തികകൾ സൃഷ്ടിക്കും. അനുവദിച്ച തസ്തികകളിൽ എല്ലാവരെയും നിയമിക്കുകയും ചെയ്യും.

ഒരേ വർഷമാണ് കാസർകോട്, ഇടുക്കി മെഡികൽ കോളജുകൾക്ക് അനുവാദം നൽകിയതെകിലും ഇടുക്കിയിൽ ജില്ലാ ആശുപത്രിയിലാണ് മെഡികൽ കോളജ് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ കാസർകോട്ട് തറക്കല്ലിട്ട കല്ലിൽ നിന്നാണ് ആശുപത്രി തുടങ്ങിയത്. ഇടുക്കിയിൽ ഒരു ആശുപത്രി പ്രവർത്തിച്ച് വന്നിരുന്നത് കൊണ്ടാണ് മെഡികൽ കോഴ്സിന് അംഗീകാരം ലഭിച്ചത്. നിയമ പ്രകാരം കിടത്തി ചികിത്സ തുടങ്ങി രണ്ടു വര്‍ഷത്തിനുശേഷം മാത്രമേ അധ്യായനം തുടങ്ങാനാകൂ.

കൂടാതെ കാസർകോട് മെഡികൽ കോളജിന്റെ 10 കി മീറ്റർ ചുറ്റളവിൽ വേറെ ആശുപത്രി ഇല്ലാത്തതും ചട്ടങ്ങൾ പ്രകാരം അധ്യായനം തുടങ്ങാൻ തടസം നേരിടുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. അകാഡമിക് ബ്ലോകിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. നിർമാണം നിലച്ചുപോകുന്ന സാഹചര്യത്തിൽ നബാർഡിലൂടെ 160 കോടി രൂപ അനുവദിക്കുകയുണ്ടായി. കാസർകോടിന് വേണ്ടി പ്രത്യേകമായി കേന്ദ്രസഹായം അഭ്യർഥിച്ചെങ്കിലും ഒരു രൂപ പോലും കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
  
Medical College | 'ഉക്കിനടുക്കയിലുള്ളത് അസ്ഥികൂടം മാത്രം'; കാസർകോട് മെഡികൽ കോളജ് യാഥാർഥ്യമാക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ; 2 വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാനാണ് സർകാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി; തന്റെ സ്വന്തമെന്ന നിലയിലാണ് കാണുന്നതെന്നും വീണാ ജോർജ്

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Demand for functioning Kasaragod medical college hospital.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia