Obituary | 'ജീവിതം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് കുടുംബ ഗ്രൂപിൽ സന്ദേശം അയച്ച ശേഷം പാലത്തിന്റെ മുകളിൽ നിന്ന് പുഴയിൽ ചാടിയ' യുവ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി
Nov 25, 2023, 11:39 IST
കാസർകോട്: (KasargodVartha) ജീവിതം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് കുടുംബ ഗ്രൂപിൽ സന്ദേശം അയച്ച ശേഷം കാറിലെത്തി പാലത്തിന്റെ മുകളിൽ നിന്ന് പുഴയിൽ ചാടിയ യുവ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഉളിയത്തടുക്ക ഷിറിബാഗിലു റഹ്‌മത് നഗറിലെ മുഹമ്മദിന്റെ മകൻ ഹസൈനാർ (46) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ തളങ്കര ഹാർബറിനടുത്ത് വെച്ചാണ് നാട്ടുകാർ കണ്ടെത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് വ്യാപാരി പുഴയിൽ ചാടിയത്. വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. രാത്രി 11.30 മണിയോടെയാണ് ഹസൈനാറിനെ കാണാതായത്.
ഹസൈനാറിന് സാമ്പത്തിക ബാധ്യതയുള്ളതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച ചെമ്മനാട് പാലത്തിന് സമീപം ഹോൻഡ സിറ്റി കാർ നിർത്തിയിട്ട ശേഷം മൊബൈൽ ഫോണും മറ്റും കാറിനകത്ത് വെച്ചും ചെരുപ്പ് പുറത്തഴിച്ച് വെച്ചുമാണ് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ വെളിപ്പെടുത്തിയിരുന്നു.
ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണ് പുഴയിൽ ചാടിയത്. വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെയും തിരച്ചിൽ തുടരുന്നതിനിടെയാണ് ഒരു കിലോമീറ്ററോളം ദൂരത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
Keywords: News, Kerala, Kasaragod, River, Police, Search, Malayalam News, Man, Bridge, Investigation, Fire Force, Dead body found in river during search for missing man.
< !- START disable copy paste -->