Criticism | സാമ്പത്തിക പ്രതിസന്ധി നേരിടാൻ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തിൽ സർകാർ കൈവെക്കുന്നുവെന്ന് ആരോപണം; ധനകാര്യ വകുപ്പിന്റെ നിർദേശത്തിനെതിരെ വിമർശനം; പഞ്ചായതുകളെ വികസന മുരടിപ്പിലേക്കെത്തിക്കുമെന്ന് സുഫൈജ അബൂബകർ
Mar 22, 2024, 11:57 IST
കാസർകോട്: (KasargodVartha) തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവിനെതിരെ വിമർശനം. സാമ്പത്തിക പ്രതിസന്ധി നേരിടാൻ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തിൽ സർകാർ കൈവെക്കുന്നുവെന്നാണ് ആക്ഷേപം. 941 ഗ്രാമപഞ്ചായതുകൾ, ആറ് കോർപറേഷനുകൾ, 87 മുനിസിപാലിറ്റികൾ എന്നിവ ദേശസാൽകൃത ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന തനത് തുക മുഴുവൻ അടിയന്തരമായി ട്രഷറിയിൽ പ്രത്യേക സേവിങ്സ് അകൗണ്ട് തുടങ്ങി അതിലേക്ക് മാറ്റാനാണ് ധനവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.
പ്രാദേശിക സർകാരുകളുടെ തുക തട്ടിയെടുക്കാനുള്ള കുറുക്കുവഴിയാണ് ഇതെന്നാണ് ആരോപണം. കെട്ടിടങ്ങളിൽ നിന്നു പിരിക്കുന്ന വസ്തുനികുതി, കെട്ടിടനിർമാണ പെർമിറ്റ് ഉൾപ്പെടെ വിവിധ ഇനങ്ങളിലായി ലഭിക്കുന്ന ലൈസൻസ് ഫീസ് എന്നിങ്ങനെ തദ്ദേശ സ്ഥാപനങ്ങൾക്കു ലഭിക്കുന്ന വരുമാനമാണ് തനത് തുക. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള മൂന്നാം ഗഡു വികസന തുക പോലും തടഞ്ഞുവച്ചിരിക്കെയാണ് തനത് വരുമാനം സർകാർ ലക്ഷ്യമിടുന്നതെന്നാണ് വിമർശനം.
സർകാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തന്ത്രമാണ് ഇതെന്നും പഞ്ചായതിന്റെ തനത് തുക എവിടെ നിക്ഷേപിക്കണം എന്നുള്ളത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അധികാരമാണെന്നിരിക്കെ തനത് തുകയിലേക്കുള്ള സർകാരിന്റെ കടന്നുകയറ്റം പഞ്ചായതുകളെ വികസന മുരടിപ്പിലേക്ക് എത്തിക്കുമെന്നും ചെമ്മനാട് ഗ്രാമപഞ്ചായത് പ്രസിഡന്റും എൽജിഎംഎൽ സംസ്ഥാന സെക്രടറിയുമായ സുഫൈജ അബൂബകർ അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ വികസന തുക നാളിതു വരെ പൂർണമായും അനുവദിക്കാത്ത സർകാർ പഞ്ചായതിന്റെ തനത് വരുമാനം തട്ടിയെടുക്കാനുള്ള ഉപാധിയായി ധനകാര്യ വകുപ്പിന്റെ ഉത്തരവിലൂടെ നേടുകയാണെന്നും തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങളെ കവർന്നെടുക്കുന്നതിന് പുതിയ കുറുക്കുവഴി തേടുകയാണെന്നും സുഫൈജ അബൂബകർ പറഞ്ഞു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Criticism, Politics, Govt Order, Criticism about order to transfer own funds of local bodies to treasury. < !- START disable copy paste -->