റെയില്‍പാളത്തില്‍ വിള്ളല്‍; ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകളും പിടിച്ചിട്ടു, ഒഴിവായത് വന്‍ ദുരന്തം, റെയില്‍വേ അന്വേഷണം തുടങ്ങി
Mar 19, 2018, 11:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.03.2018) കാഞ്ഞങ്ങാടിന് സമീപത്തെ മാണിക്കോത്ത് റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്. ഉടന്‍ തന്നെ റെയില്‍വേ സ്റ്റേഷനില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ഇതുവഴി വരാനുണ്ടായിരുന്ന ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. കാഞ്ഞങ്ങാടിന് വടക്ക് ഭാഗത്ത് മാണിക്കോത്താണ് റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടത്.
ജാംനഗര്‍- തിരുനല്‍വേലി ട്രെയിന്‍ കടന്നുപോയ ഉടനെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ട്രെയിനിന്റെ മൂന്ന് ബോഗികള്‍ കടന്നുപോയതിനു ശേഷമാണ് പാളത്തില്‍ പൊട്ടലുള്ളതായി ഇതുവഴി നടന്നുപോവുകയായിരുന്നവര് കണ്ടെത്തിയത്. യാതൊരു അപകടവമില്ലാതെ ജാംനഗര്‍ എക്സ്പ്രസ് കടന്നുപോയതോടെ ഒഴിവായത് വന്‍ ദുരന്തമാണ്.
ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും ഏറെ നേരമാണ് പിടിച്ചിട്ടത്. തകരാര്‍ പരിഹരിച്ച ശേഷം ഉടന്‍ ഗതാഗതം പുന:സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അതേസമയം മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്ക് ഗതാഗത തടസമില്ല. പാളത്തിലെ സുരക്ഷ ശക്തിപ്പെടുത്തുന്ന നടപടികളുമായി റെയില്‍വെ മുന്നോട്ട് പോകുന്നതിനിടെയാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. പലയിടത്തും പാളത്തില്‍ അറ്റക്കുറ്റ പണികള്‍ തുടരുന്നുണ്ടെങ്കിലും വിള്ളല്‍ എങ്ങനെ സംഭവിച്ചു എന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. റെയില്‍വേ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Investigation, Railway station, Top-Headlines, Crack-in-railway-track
< !- START disable copy paste -->