city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Assaulted | റോഡ് പ്രശ്നത്തിന്റെ പേരില്‍ സിപിഎം അനുഭാവിയായ യുവാവിനെ പാര്‍ടി പ്രവര്‍ത്തകരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി; 'മുന്‍വശത്തെ 2 പല്ലുകള്‍ കൊഴിഞ്ഞു'

കാസര്‍കോട്: (KasargodVartha) റോഡ് പ്രശ്നത്തിന്റെ പേരില്‍ സി പി എം അനുഭാവിയായ യുവാവിനെ പാര്‍ടി പ്രവര്‍ത്തകരടങ്ങുന്ന നാലംഗസംഘം മാരകായുധങ്ങളുമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. പെരുമ്പളതൊട്ടിയിലെ പരേതനായ കെ ഗോപാലന്റെ മകന്‍ അരവിന്ദാക്ഷനാണ് (40) പരുക്കേറ്റത്.

വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. അക്രമത്തില്‍ മുന്‍വശത്തെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞ അരവിന്ദാക്ഷന്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

അരവിന്ദാക്ഷന്റെയും സമീപത്തെ മറ്റ് മൂന്നുപേരുടെയും വീടുകളിലേക്ക് റോഡിനുവേണ്ടി കൃഷ്ണന്‍ നായര്‍ എന്നയാളുടെ പേരിലുള്ള രണ്ടര സെന്റ് സ്ഥലം 1,70,000 രൂപയ്ക്ക് വില കൊടുത്ത് വാങ്ങാന്‍ എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ പുറമ്പോക്ക് സ്ഥലമാണെന്ന് പറഞ്ഞ് സ്ഥലം രെജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ കൃഷ്ണന്‍ നായരും അദ്ദേഹത്തെ അനുകൂലിക്കുന്നവരും തയ്യാറായിരുന്നില്ലെന്നും ഇക്കാര്യം പാര്‍ടിയെ അറിയിച്ചതിനെ തുടര്‍ന്ന് അനുരഞ്ജന ചര്‍ച നടത്തിയിട്ടും ഒന്നും നടന്നില്ലെന്നും അരവിന്ദാക്ഷന്‍ പറയുന്നു.

Assaulted | റോഡ് പ്രശ്നത്തിന്റെ പേരില്‍ സിപിഎം അനുഭാവിയായ യുവാവിനെ പാര്‍ടി പ്രവര്‍ത്തകരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി; 'മുന്‍വശത്തെ 2 പല്ലുകള്‍ കൊഴിഞ്ഞു'

കഴിഞ്ഞ ദിവസം രജിസ്ട്രാറെ വീട്ടിലെത്തിച്ച് ആധാരം രെജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ നടപടി സ്വീകരിച്ചെങ്കിലും കൃഷ്ണന്‍ നായരുടെ മാതാവ് കോമ സ്റ്റേജിലാണെന്ന് പറഞ്ഞ് രെജിസ്ട്രാര്‍ തിരിച്ചുപോകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാക് തര്‍കം നടന്നതിന് പിന്നാലെയാണ് അരവിന്ദാക്ഷനെ വെള്ളിയാഴ്ച (02.02.2024) രാത്രി വീടിന് സമീപംവെച്ച് നാലംഗസംഘം ആക്രമിച്ചതെന്നാണ് വിവരം.

അക്രമം തടയാന്‍ ശ്രമിച്ച ഭാര്യ സുമതിയെ ധരിച്ചിരുന്ന വസ്ത്രം പിടിച്ച് വലിച്ച് തള്ളിയിട്ടതായും ജാതിപേര് വിളിച്ച് അധിക്ഷേപിച്ചതായും ഇവര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അരവിന്ദാക്ഷന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.



Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Kasargod News, CPM, Politics, Party, Politcal Party, CPM Worker, Assaulted, Group, CPM Workers, Road Issue, Kasargod: CPM worker assaulted by group of CPM workers with road issue.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia