city-gold-ad-for-blogger

പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്നും സിപിഎം വാര്‍ഡ് മെമ്പര്‍മാര്‍ ഇറങ്ങിപ്പോയി; മെമ്പര്‍മാരെ നോക്കുകുത്തിയാക്കി വികസന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതായി ആക്ഷേപം

കാസര്‍കോട്: (www.kasargodvartha.com 01.10.2018) ചെങ്കള പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്നും സിപിഎം വാര്‍ഡ് മെമ്പര്‍മാര്‍ ഇറങ്ങിപ്പോയി. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടിന്റെ ധിക്കാരപരമായ സമീപനത്തിലും, വാര്‍ഡ് മെമ്പര്‍മാരെ നോക്കുകുത്തിയാക്കി വികസന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതിലും പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയതെന്ന് വാര്‍ഡ് മെമ്പര്‍മാര്‍ പറഞ്ഞു. പഞ്ചായത്തിലെ സി പി എം വാര്‍ഡ് മെമ്പര്‍മാര്‍മാരായ സിന്ധു പൈക്ക, അബ്ദുല്ല കുഞ്ഞി, ജയശ്രീ, ഓമന ടി, ശശികല എന്നിവരാണ് ബോര്‍ഡ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.

ആറാം വാര്‍ഡില്‍ നിര്‍മ്മിച്ച പൈക്ക - ഗിരി റോഡ് കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍ സിന്ധു പൈക്കയെ അറിയിക്കാതെ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തിരുന്നതായി പറയുന്നു. ഈ വിഷയം ഭരണസമിതിയോഗം ആരംഭിച്ചയുടന്‍ പ്രതിപക്ഷ മെമ്പര്‍മാര്‍ ഉന്നയിച്ചപ്പോള്‍ സംസാരിക്കാനുവദിക്കാതെ പ്രസിഡണ്ട് മെമ്പര്‍മാരോട് ഇറങ്ങിപോകാന്‍ ആവശ്യപ്പെടുക്കുകയായിരുന്നുവെന്നാണ് സി പി എം മെമ്പര്‍മാര്‍ ആരോപിക്കുന്നത്.

ചെങ്കള പഞ്ചായത്ത് ഭരണസമിതിക്കതിരെ പ്രതിഷേധിക്കുന്ന മെമ്പര്‍മാരോടുപോലും ധാര്‍ഷ്ട്യത്തോടു കൂടി സംസാരിക്കുകയും, തന്റെ ഇംഗിതം മാത്രമേ നടക്കൂ എന്ന് പരസ്യമായും പറയുകയുമാണ് പ്രസിഡണ്ട് ചെയ്യുന്നതെന്ന് മെമ്പര്‍മാര്‍ ആരോപിച്ചു. പ്രസിഡണ്ടിന്റെ ജനാധിപത്യ വിരുദ്ധ സമീപനങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി അതിശക്തമായ പോരാട്ടം സംഘടിപ്പിക്കാന്‍ സിപിഎം ചെങ്കള പഞ്ചായത്ത് തല യോഗം തീരുമാനിച്ചു.

സെക്രട്ടറി ടി എം എ കരീം റീപ്പോര്‍ട്ട് അവതരിപ്പിച്ചു. സിന്ധു പൈക്ക അധ്യക്ഷത വഹിച്ചു. അബ്ദുല്ല കുഞ്ഞി, ജയശ്രീ, ശശികല, ഓമന ടി എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്നും സിപിഎം വാര്‍ഡ് മെമ്പര്‍മാര്‍ ഇറങ്ങിപ്പോയി; മെമ്പര്‍മാരെ നോക്കുകുത്തിയാക്കി വികസന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതായി ആക്ഷേപം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Chengala, Top-Headlines, Panchayath, news, CPM Ward members go out from Panchayat meeting
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia