K Surendran | 'ഭരിക്കുന്ന പാര്‍ടി പോലും ഇതിന് നേതൃത്വം നല്‍കുന്നു'; ഹമാസ് അനുകൂല പ്രകടനങ്ങളിലൂടെ വര്‍ഗീയ ചേരിതിരിവിന് ശ്രമമെന്ന് കെ സുരേന്ദ്രന്‍
Oct 15, 2023, 17:48 IST
കാസര്‍കോട്: (KasargodVartha) സംസ്ഥാനത്ത് ഹമാസ് അനുകൂല പ്രകടനങ്ങളിലൂടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു വിഭാഗത്തിന്റെ വോട് നേടുകയാണ് ഹമാസ് അനുകൂല പ്രകടനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കാസര്‍കോട് ബിജെപി ജില്ലാ ഓഫീസില്‍ വിളിച്ചുച്ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഭരിക്കുന്ന പാര്‍ടി പോലും ഇതിന് നേതൃത്വം നല്‍കുന്നത് കേരളത്തിലെ ക്രമസമാധാനം തകര്‍ക്കും. കേരളത്തില്‍ സ്ലീപര്‍ സെലുകള്‍ സജീവമാകുന്നതായി ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് മുസ്ലിം മതമൗലികവാദികള്‍ ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നത്.
ഫലസ്തീന്റെ പേരും പറഞ്ഞ് ഹമാസിനെ വെള്ളപൂശുന്ന സമീപനമാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്. പാകിസ്താനെ പിന്തുണയ്ക്കുന്ന രാജ്യാന്തര ഭികരസംഘടനയെ എന്ത് അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ വെള്ളപൂശുന്നതെന്ന് അവര്‍ വ്യക്തമാക്കണം. സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേഗത വന്നത് മോദി വന്നതിന് ശേഷമാണ്. ചുവപ്പ് നാടയില്‍ നിന്നും വിഴിഞ്ഞത്തെ മോചിപ്പിച്ചത് മോദി സര്‍കാരാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ക്രഡിറ്റ് അടിക്കാനാണ് ഇരുമുന്നണികളുടേയും ശ്രമം. മീന്‍പിടുത്ത തൊഴിലാളികളുടെ പുനരധിവാസം ഉള്‍പെടെയുള്ള കാര്യങ്ങള്‍ക്ക് കേന്ദ്രമാണ് തുക അനുവദിച്ചത്. എന്നാല്‍ മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് എതിരെയുള്ള നിലപാടാണ് എല്‍ഡിഎഫും യുഡിഎഫും സ്വീകരിച്ചത്.
കേന്ദ്രസര്‍കാര്‍ എടുത്ത ദ്രുതഗതിയിലുള്ള നടപടിയാണ് വിഴിഞ്ഞം യാഥാര്‍ഥ്യമാവാന്‍ കാരണം. മീന്‍പിടുത്ത തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കേന്ദ്രം പുനരധിവാസ പാകേജ് കൊണ്ടു വന്നത്. തീരദേശ മേഖല സന്ദര്‍ശിച്ച കേന്ദ്ര ഫിഷറീസ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയതാണ്. എന്നാല്‍ എന്തു കൊണ്ടാണ് ഇത് നടക്കാതെ വന്നതെന്ന് സംസ്ഥാന സര്‍കാര്‍ വ്യക്തമാക്കണം. വേണ്ടി വന്നാല്‍ മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് വേണ്ടി ബിജെപി സമരത്തിനിറങ്ങുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളത്തില്‍ സംസ്ഥാന സെക്രടറിമാരായ കെ ശ്രീകാന്ത്, കെ രഞ്ചിത്ത്, ജില്ലാ അധ്യക്ഷന്‍ രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ ഉപാധ്യക്ഷന്‍ സുധാമ ഗോസാഡ എന്നിവരും സംബന്ധിച്ചു.
എന്‍ഡിഎ യോഗം (16.10.2023) എറണാകുളത്ത്
ദേശീയ ജനാധിപത്യസഖ്യത്തിന്റെ സംസ്ഥാന നേതൃയോഗം തിങ്കളാഴ്ച (16.10.2023) എറണാകുളത്ത് ചേരുമെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചു. യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള ചര്‍ചകള്‍ നടക്കും. ബിഡിജെഎസുമായി ഉഭയകക്ഷി ചര്‍ചയും മുന്നണിയിലെ മറ്റ് പാര്‍ടികളുമായുള്ള ചര്‍ചയും നടക്കും. എന്‍ഡിഎയുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നുണ്ട്. സീറ്റ് നിര്‍ണയ കാര്യത്തില്‍ ബിജെപി ഏകപക്ഷീയമായി കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.