city-gold-ad-for-blogger

മഞ്ചേശ്വരത്ത് എല്‍ഡിഎഫിന് 5,437 വോട്ടുകള്‍ അധികം ലഭിച്ചു; തോല്‍വി മതനിരപേക്ഷതയ്‌ക്കേറ്റ തിരിച്ചടി: സിപിഎം

കാസര്‍കോട്: (www.kasargodvartha.com 24.10.2019) മഞ്ചേശ്വരം മണ്ഡലത്തില്‍ രാഷ്ട്രീയം പരാജയപ്പെട്ടുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍. ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയത നല്ലതുപോലെ കളം നിറഞ്ഞാടുന്ന മണ്ഡലത്തില്‍ യുഡിഎഫും ബിജെപിയും അതിനെ അവസരത്തിനൊത്ത് മത്സരിച്ച് ഉപയോഗപ്പെടുത്തിയപ്പോള്‍ മതേതരത്വത്തെ തോല്‍പ്പിച്ച് വര്‍ഗീയത വിജയിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്ത എല്ലാ വോട്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

  മഞ്ചേശ്വരത്ത് എല്‍ഡിഎഫിന് 5,437 വോട്ടുകള്‍ അധികം ലഭിച്ചു; തോല്‍വി മതനിരപേക്ഷതയ്‌ക്കേറ്റ തിരിച്ചടി: സിപിഎം

മഞ്ചേശ്വരം മണ്ഡലത്തിലെ വികസന മുരടിപ്പോ, ഭാഷാ സംസ്‌കൃതിക്കോ, മണ്ഡലം നിറഞ്ഞ മനസോടെ സ്വീകരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കോ വര്‍ഗീയതയുടെ മുന്നില്‍ പ്രസക്തിയില്ലാതായി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളായ കന്നട, തുളു, ഉറുദു, കൊങ്ങിണി തുടങ്ങിയ ഭാഷകള്‍ക്ക് നല്‍കിയ പ്രോത്സാഹനങ്ങളെയും തമസ്‌കരിച്ചാണ് വര്‍ഗീയത കളം വാണത്. മതേതര മനസിന് ആഴത്തില്‍ മുറിവുണ്ടാക്കുന്ന ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഈ മണ്ഡലത്തെ രക്ഷിക്കാന്‍, മതനിരപേക്ഷത ശക്തമായി നിലനിര്‍ത്താന്‍, മണ്ഡലത്തിലെ വികസന മുരടിപ്പ് തീര്‍ക്കാന്‍ ഇടതുപക്ഷത്തിനേ സാധിക്കൂ എന്ന തിരിച്ചറിവിന്റെ നേരിയ സൂചനകള്‍ ഈ തിരഞ്ഞെടുപ്പിലും ബാക്കിയാക്കുന്നു. അതാണ് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 23.49 ശതമാനം 38,233 വോട്ട് നേടി, ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാളും 3.11 ശതമാനം (5,437) വോട്ട് ഇത്തവണ എല്‍ഡിഎഫ് കൂടുതല്‍ നേടി. എന്നാല്‍ യുഡിഎഫിന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാളും 2.2 ശതമാനം (2,810) വോട്ട് ഇത്തവണ കുറഞ്ഞു. ബിജെപിക്ക് 0.16 ശതമാനം കുറഞ്ഞെങ്കിലും 380 വോട്ട് മാത്രമാണ് കൂടിയത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാളും മൊത്തം 1822 വോട്ട് മാത്രമാണ് ഇത്തവണ കൂടുതല്‍ പോള്‍ ചെയ്തത്. ഏതായാലും മഞ്ചേശ്വരം മണ്ഡലത്തില്‍ വര്‍ഗീയതയുടെ കളി ശക്തമായി നടക്കുമ്പോഴും ഇടതുപക്ഷത്തിന്റെ ബലികേറാമലയല്ല ഈ മണ്ഡലം എന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുന്നു. എം വി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Manjeshwaram, by-election, election, Top-Headlines, LDF, CPM, UDF, BJP, CPM Dist Secretary on Manjeshwaram by election 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia