കോവിഡ്: സംസ്ഥാനത്ത് ഒരു മരണം കൂടി; മരിച്ചത് അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിനി, മരണസംഖ്യ അഞ്ചായി
May 24, 2020, 16:08 IST
കോഴിക്കോട്: (www.kasargodvartha.com 24.05.2020) സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് കല്‍പറ്റ സ്വദേശി ആമിന(53)യാണ് മരിച്ചത്. അര്‍ബുദ രോഗബാധിതയായിരുന്നു. വയനാട് കല്‍പറ്റ കോട്ടത്തറ സ്വദേശിനിയായ ഇവര്‍ ഈ മാസം 20 നാണ് അബുദാബിയില്‍ നിന്നെത്തിയത്. ക്യാൻസർ ചികിത്സക്കായി കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ എത്തുകയായിരുന്നു. ഇന്നലെയാണ് കോവിഡ് പരിശോധനാ ഫലം വന്നത്. സ്വകാര്യ ആശുപത്രിയില്‍ നിന്നും ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അതേസമയം ഇവരുടെ ഭര്‍ത്താവിന്റെ ഫലം നെഗറ്റീവ് ആണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
മേയ് 20ന് അബുദാബിയില്‍ നിന്ന് നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ ഇവര്‍ ക്യാന്‍സര്‍ രോഗത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു സ്രവ പരിശോധന നടത്തി. പോസിറ്റീവ് ഫലം വന്നതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് ബാധ കൂടി ആയതോടെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി. കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇവരുടെ ജീവന് നിലനിര്‍ത്തിയത്. ആമിനയ്ക്ക് എവിടെ നിന്ന് രോഗം ബാധിച്ചത് എന്ന കാര്യം അന്വേഷിച്ച് വരികയാണ്. 2017മുതല്‍ കാന്‍സര്‍ രോഗബാധിതയാണ് ആമിന. കാന്‍സര്‍ നാലാം ഘട്ടത്തിലായിരുന്ന ഇവര്‍ ചികിത്സയ്ക്കായാണ് നാട്ടിലെത്തിയത്.
Summary: COVID19: One more Death in Kerala