കാസര്‍കോട്ട് കോവിഡ് കേസുകള്‍ 7,000 കടന്നു, മരണ സംഖ്യ 51 ആയി, ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 150 ഉം സമ്പര്‍ക്കത്തിലൂടെ
Sep 12, 2020, 18:33 IST
കാസര്‍കോട്: (www.kasargodvartha.com 12.09.2020) ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,000 കടന്നു. ശനിയാഴ്ച 150 പേര്‍ക്കാണ് കോവിഡ്19 പോസ്റ്റീവായത്. ഇതോടെ ജില്ലയിലെ കേസുകളുടെ എണ്ണം 7070 ആയി ഉയര്‍ന്നു. ഇതില്‍ 618 പേര്‍ വിദേശത്ത് നിന്നെത്തിയവരും 456 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5,996 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 5,005 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
അതേസമയം ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 51 ആയി. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 150 പേര്‍ക്കും രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ വി രാംദാസ് പറഞ്ഞു. അതേസയമം 104 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
2014 പേര്‍ ജില്ലയില്‍ ചികിത്സയില്‍
കോവിഡ് സ്ഥിരീകരിച്ച് ജില്ലയില്‍ 2014 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെയായി 7070 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5005 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തിട്ടുണ്ട്.
5938 പേര്‍ നിരീക്ഷണത്തില്‍
കോവിഡ് 19 മായി ബന്ധപ്പെട്ട് 5938 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 4616 പേര്‍ വീടുകളിലും 1322 പേര്‍ സ്ഥാപന നിരീക്ഷണത്തിലുമാണുള്ളത്. 215 പേരെക്കൂടി പുതുതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച 216 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
140 സാമ്പിളുകളു ടെ ഫലം ലഭി ക്കാനുണ്ട്
കോവിഡ് 19 മായി ബന്ധപ്പെട്ട് 140 സാമ്പിളുകളുടെ കൂടി പരിശോധനാ ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വെ അടക്കം 1,051 സാമ്പിളുകളാണ് പുതുതായി പരിശോധനക്കയച്ചത്. ഇതില്‍ 102 ആര്‍ ടി പി സി ആര്‍ പരിശോധനകളും 949 ആന്റിജന്‍ പരിശോധനകളും ഏഴ് ആന്റിബോഡി പരിശോധനകളും ഉള്‍പെടുന്നു. ഇതു വരെയായി 71,322 സാമ്പിളുകളാണ് പരിശോധനക്കയച്ചത്.
ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
നീലേശ്വരം- 4
അജാനൂര്‍- 14
പുല്ലൂര്‍ പെരിയ- 7
കാഞ്ഞങ്ങാട്- 16
മധൂര്‍- 6
കാസര്‍കോട്- 15
പള്ളിക്കര- 6
മുളിയാര്‍- 2
കാറഡുക്ക- 1
മഞ്ചേശ്വരം- 2
ചെമ്മനാട്- 14
മൊഗ്രാല്‍പുത്തൂര്‍- 6
ചെങ്കള- 8
കുമ്പള- 2
വലിയപറമ്പ- 1
ചെറുവത്തൂര്‍- 1
പിലിക്കോട്- 4
എന്‍മകജെ- 3
ഉദുമ- 5
ബദിയഡുക്ക- 5
ഈസ്റ്റ് എളേരി- 1
തൃക്കരിപ്പൂര്‍- 1
മടിക്കൈ- 5
വെസ്റ്റ് എളേരി- 1
മംഗല്‍പാടി- 6
കിനാനൂര്‍ കരിന്തളം-9
പൈവളിഗെ- 1
കയ്യൂര്‍ ചീമേനി-3
Keywords : Kasaragod, Top-Headlines, News, COVID-19, Health, Treatment, Kerala.