കോവിഡ്: കാസർകോട്ട് വെള്ളി, ശനി ദിവസങ്ങളിൽ കോവിഡ് മെഗാ ടെസ്റ്റിംഗ് ഡ്രൈവ്; പരിശോധനയ്ക്ക് വിധേയരാകണമെന്ന് മെഡികൽ ഓഫീസർ
കാസർകോട്: (www.kasargodvartha.com 16.04.2021) കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രിൽ 16, 17 തീയതികളിൽ കോവിഡ് മെഗാ ടെസ്റ്റിംഗ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡികൽ ഓഫീസർ ഡോ. എ വി രാംദാസ് അറിയിച്ചു. ഇതിന്റെ ഭാഗമായി രണ്ടു ദിവസം 6000 പേർക്ക് ടെസ്റ്റിംഗ് നടത്തുന്നതിനായി ജില്ലയിൽ സൗകര്യമൊരുക്കി.
സ്ഥിരമായി കോവിഡ് ടെസ്റ്റ് നടത്തുന്ന മുഴുവൻ സർകാർ ആശുപത്രികളിലും പരിശോധന ഉണ്ടായിരിക്കും. ഏപ്രിൽ 16ന് വെള്ളരിക്കുണ്ട് താലൂക് ഓഫീസിലും ഏപ്രിൽ 17ന് പടന്നക്കാട് ഇഎംഎസ് ക്ലബ്, മടക്കര ഹാർബർ എന്നിവിടങ്ങളിലും പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. കോവിഡ് രോഗലക്ഷണങ്ങളുള്ളവർ, രോഗികളുമായി സമ്പർക്കത്തിലേർപെട്ടവർ, പൊതുജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടാൻ സാധ്യതയുള്ള 45 വയസിനു താഴെ പ്രായമുള്ള ഓടോറിക്ഷ-ടാക്‌സി ഡ്രൈവർമാർ, കളക്ഷൻ ഏജന്റുമാർ തുടങ്ങിയവർ, വാക്സിനേഷനെടുക്കാത്ത 45 വയസിന് മുകളിലുള്ളവർ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ, ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികൾ, കൂട്ടിരിപ്പിന് പോയവർ എന്നിവർ ഈ കേന്ദ്രങ്ങളിലെത്തി പരിശോധനക്ക് വിധേയരാവണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Govt.Hospital, Office, Covid: Mega Testing Drive on Friday and Saturday in Kasargod.
< !- START disable copy paste -->






