city-gold-ad-for-blogger

കോവിഡ്-19 നിയന്ത്രണം: മൂന്നു പതിറ്റാണ്ടിനിടയില്‍ നീന്തല്‍ പരിശീലന ആരവങ്ങളില്ലാതെ മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളം

മൊഗ്രാല്‍:(www.kasargodvartha.com 27.07.2020) മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളത്തില്‍ ഈ മഴക്കാലത്ത് നീന്തല്‍ ആരവങ്ങളൊന്നുമില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി സൗജന്യ നീന്തല്‍ പരിശീലനം നല്‍കി വരുന്ന എം എസ് മുഹമ്മദ് കുഞ്ഞിയുടെ ദൗത്യമാണ് കോവിഡ് മഹാമാരിയെ  തുടര്‍ന്ന് ഈ പ്രാവശ്യം  തടസ്സമായിരിക്കുന്നത്.

കാഴ്ചക്കാരില്‍ കൗതുകം പകര്‍ന്ന് നീന്തല്‍ക്കുളത്തില്‍ മാസ്മരിക പ്രകടനം കാഴ്ചവെക്കുന്ന നീന്തല്‍ പരിശീലകനായ എം എസ് മുഹമ്മദ് കുഞ്ഞിയെ അറിയാത്തവരായി മൊഗ്രാലിലും, പരിസരപ്രദേശത്തും ആരുമുണ്ടാവില്ല. തനിക്ക് കിട്ടിയ അറിവ് മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കുക എന്ന ഒരൊറ്റ ആഗ്രഹമാണ് മൂന്ന് പതിറ്റാണ്ട് കാലമായി സേവനം എന്ന നിലയില്‍ നീന്തല്‍ പരിശീലിപ്പിക്കുന്നത്.

മൊഗ്രാലിലെ നീന്തല്‍ പരിശീലന കേന്ദ്രം എന്നറിയപ്പെടുന്ന കണ്ടത്തില്‍ പള്ളികുളത്തില്‍ എല്ലാവര്‍ഷവും മഴക്കാലത്ത് മുഹമ്മദ് കുഞ്ഞിയെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് നൂറില്‍പരം പഠിതാക്കളാണ്. 1990 മുതലാണ് മുഹമ്മദ് കുഞ്ഞി നീന്തല്‍ പരിശീലന കളരിക്ക്  തുടക്കംകുറിച്ചത്. ഈ  ശ്രമകരമായ ദൗത്യം മൂന്നു പതിറ്റാണ്ടിലെത്തിനില്‍ക്കുമ്പോള്‍ മുഹമ്മദ് കുഞ്ഞ് ഇതിനകം മൂവായിരത്തോളം കുട്ടികള്‍ക്ക് നീന്തല്‍  പരിശീലിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പഠിതാക്കളിലുണ്ട്.

കോവിഡ്-19 നിയന്ത്രണം: മൂന്നു പതിറ്റാണ്ടിനിടയില്‍ നീന്തല്‍ പരിശീലന ആരവങ്ങളില്ലാതെ മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളം
പരിശീലനം നേടിയവരില്‍ പ്രവാസലോകത്തും നാട്ടിലുമായി ഒരുപാട് പേരുണ്ട്. വ്യവസായ പ്രമുഖര്‍ പോലും ഈ കൂട്ടത്തിലുണ്ട്. അവരുടെയൊക്കെ പ്രോത്സാഹനവും, പിന്തുണയും എന്നും മുഹമ്മദ് കുഞ്ഞിക്കൊപ്പമുണ്ട്. അതുകൊണ്ടാകണം തങ്ങളുടെ മക്കളെയും മുഹമ്മദ് കുഞ്ഞിയുടെ അടുത്തേക്ക് നീന്തല്‍ പരിശീലനത്തിന് അയക്കുന്നുവെന്നത് ശ്രദ്ധേയമാണ്. കുട്ടികളും മുതിര്‍ന്നവരുമടക്കം പ്രതിവര്‍ഷം നൂറോളം പഠിതാക്കളാണ് മുഹമ്മദ് കുഞ്ഞിയുടെ ശിക്ഷണം തേടി ജില്ലയിലെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൊഗ്രാലിലെത്തുന്നത്.

കോവിഡ്-19 നിയന്ത്രണം: മൂന്നു പതിറ്റാണ്ടിനിടയില്‍ നീന്തല്‍ പരിശീലന ആരവങ്ങളില്ലാതെ മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളം

ഈ പ്രാവശ്യം മുഹമ്മദ് കുഞ്ഞിയുടെ കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചു. കോവിഡ് മഹാമാരി തന്റെ നീന്തല്‍ പരിശീലനത്തിന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിനാണ് തടസമായത്. മൊഗ്രാല്‍ ദേശീയവേദിയുടെ സജീവ പ്രവര്‍ത്തകനും, എക്‌സിക്യൂട്ടീവ് അംഗവുമായ മുഹമ്മദ് കഞ്ഞിയുടെ സൗജന്യ നീന്തല്‍ പരിശീലനത്തിന്റെ മുപ്പതാം വാര്‍ഷികാഘോഷം വ്യത്യസ്തമായ പരിപാടികളോടെ കുളക്കടവില്‍ തന്നെ സംഘടിപ്പിക്കാന്‍ ദേശീയവേദി പരിപാടികളൊക്കെ ആവിഷ്‌കരിച്ചിരുന്നു. അതൊക്കെ മാറ്റി വെക്കേണ്ടിവന്നതിനുള്ള ദുഃഖം മുഹമ്മദ് കുഞ്ഞി പങ്കുവയ്ക്കുന്നുമുണ്ട്. ഒപ്പം പരിശീലനം തേടാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന നൂറുകണക്കിന് പഠിതാക്കളും.

കോവിഡ്-19 നിയന്ത്രണം: മൂന്നു പതിറ്റാണ്ടിനിടയില്‍ നീന്തല്‍ പരിശീലന ആരവങ്ങളില്ലാതെ മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളം
മുഹമ്മദ് കുഞ്ഞി

Keywords:  Kasaragod, Kerala, news, Mogral, Swimming, Top-Headlines, COVID-19, Covid controls; No Free Swimming training in this season in Mogral
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia