കോവിഡ് വ്യാപനം; വയനാട്ടിലെ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
വയനാട്: (www.kasargodvartha.com 22.04.2021) വയനാട് ജില്ലയിലെ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കുന്നുണ്ട്. സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് തീരുമാനം.
ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കുന്നുണ്ട്. മുത്തങ്ങ, നൂല്‍പുഴ, താളൂര്‍, ബാവലി അതിര്‍ത്തികളില്‍ മുഴുവന്‍ സമയവും കേരള പൊലീസിന്റെ പരിശോധനയുണ്ട്. അതിര്‍ത്തികളിലെ ഇടറോഡുകളിലും ചെറുപാതകളിലും പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്.
Keywords: Wayanad, News, Kerala, COVID-19, Police, Top-Headlines, Covid 19; Inspection tightened at the inter-state border in Wayanad