city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court order | ആയുര്‍വേദ ഡോക്ടര്‍ക്ക് ബീഡി കോണ്‍ട്രാക്ടര്‍ 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി; ഉത്തരവ് കുടുംബപ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതിന്

കാസര്‍കോട്: (www.kasargodvartha.com) ആയുര്‍വേദ ഡോക്ടര്‍ക്ക് ബീഡി കോണ്‍ട്രാക്ടര്‍ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് കുടുംബ കോടതി വിധിച്ചു. നെക്രാജെ ബീജന്തടുക്ക മാവിനക്കട്ടയിലെ ശാസ്താനിലയത്തില്‍ ഡോക്ടര്‍ എ ഗണരാജ ഭട്ടിനാണ് മാവിനക്കട്ടയിലെ ബീഡി കോണ്‍ട്രാക്ടര്‍ കെ ബാബു മണിയാണി നഷ്ട പരിഹാരം നല്‍കേണ്ടത്.
                    
Court order | ആയുര്‍വേദ ഡോക്ടര്‍ക്ക് ബീഡി കോണ്‍ട്രാക്ടര്‍ 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി; ഉത്തരവ് കുടുംബപ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതിന്

ബാബു മണിയാണി തന്റെ ഭാര്യയ്‌ക്കെതിരെ ഫയല്‍ ചെയ്ത കേസിലാണ് വിധി. ഡോക്ടര്‍ക്ക് 45 ദിവസത്തിനകം ബാബു മണിയാണി 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ബാബു മണിയാണിയുടെ സ്വത്തില്‍ നിന്നോ അല്ലെങ്കില്‍ നിയമ നടപടി സ്വീകരിച്ചോ തുക ഈടാക്കണമെന്നും വിധിയില്‍ പറയുന്നു.

ബാബു മണിയാണിയും അദ്ദേഹത്തിന്റെ കുടുംബവും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂലം ഭാര്യ യശോദയ്‌ക്കെതിരെ വിവാഹ മോചനത്തിനായി 2019ല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. തന്റെ ഭാര്യ തന്നെ വീട്ടില്‍ കയറ്റുന്നില്ലെന്നും അത്‌കൊണ്ട് താന്‍ ബീഡി ബ്രാഞ്ചില്‍ തന്നെയാണ് ഉറങ്ങുന്നതെന്നുമുള്ള കഴമ്പില്ലാത്ത കാരണങ്ങള്‍ പറഞ്ഞുകൊണ്ട് ഭാര്യയെ ഒന്നാം എതിര്‍ കക്ഷിയായും ആയുര്‍വേദ ഡോക്ടറെ രണ്ടാം എതിര്‍ കക്ഷിയായും ചേര്‍ത്ത് ഹര്‍ജി നല്‍കുകയായിരുന്നുവെന്നാണ് ആരോപണം.
          
Court order | ആയുര്‍വേദ ഡോക്ടര്‍ക്ക് ബീഡി കോണ്‍ട്രാക്ടര്‍ 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി; ഉത്തരവ് കുടുംബപ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതിന്

ഈ കേസില്‍ വിചാരണ നടത്തിയ കാസര്‍കോട് കുടുംബ കോടതി, ബാബു മണിയാണിയുടെ കുടുംബ പ്രശ്‌നത്തിലേക്ക് ആയുര്‍വേദ ഡോക്ടറെ അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നുവെന്നും ഇത് ഡോക്ടര്‍ക്ക് മാനഹാനി ഉണ്ടാക്കിയെന്നും നിരീക്ഷിച്ചു. ഡോക്ടര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. കെ രാമ പട്ടാളി കുമ്പളയാണ് ഹാജരായത്.

Keywords:   Court orders beedi contractor to pay Rs 15,000 as compensation to Ayurveda doctor, Kasaragod,News,Top-Headlines,court order,Doctor, Compensation.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia